'ലെജന്റ്സ് കപ്പിൽ പാകിനെതിരെ സെമി ഉപേക്ഷിച്ചു, ഏഷ്യ കപ്പിൽ അവരുമായി കളിക്കുന്നു'; വിമർശനവുമായി ഹർഭജൻ സിങ്

വീട്ടിലേക്ക് തിരിച്ചെത്തുമോ എന്നുപോലും ഉറപ്പില്ലാതെ സൈനികർ അതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ, ഇന്ത്യ എങ്ങനെയാണ് പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാൻ പോകുന്നതെന്ന് ഹർഭജൻ ചോദിച്ചു.

ഏഷ്യാ കപ്പിൽ പാകിസ്താൻ ഉൾപ്പെട്ട ഗ്രൂപ്പിൽ കളിയ്ക്കാൻ ഇന്ത്യൻ ടീം തയാറായതിൽ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. വീട്ടിലേക്ക് തിരിച്ചെത്തുമോ എന്നുപോലും ഉറപ്പില്ലാതെ സൈനികർ അതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ, ഇന്ത്യ എങ്ങനെയാണ് പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാൻ പോകുന്നതെന്ന് ഹർഭജൻ ചോദിച്ചു.

കായികതാരമായാലും സിനിമാ നടനായാലും വലുത് രാജ്യതാൽപര്യമാണെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ ക്രിക്കറ്റ് കളിക്കുന്നതെല്ലാം എത്രയോ അപ്രധാനമാണ്. പാക്കിസ്ഥാനിലിരുന്ന് ഓരോരുത്തരും വിളിച്ചുപറയുന്നതെല്ലാം ഇന്ത്യക്കാരെ അറിയിക്കേണ്ട കാര്യമില്ലെന്ന് ഹർഭജൻ മാധ്യമങ്ങളെയും ഉപദേശിച്ചു.

പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പരസ്പരം പോരാടും. ഗ്രൂപ്പ് എ യിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ ടീമുകളും അണിനിരയ്ക്കും.

സെപ്‌തംബർ 14 ന് ഇന്ത്യയും പാക്സിതാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം നടക്കും. സെപ്തംബർ ഒമ്പതിന് തുടങ്ങുന്ന ഗ്രൂപ്പ് മത്സരങ്ങൾ സെപ്തംബർ 19 നാണ് അവസാനിക്കുക. സൂപ്പർ 4 മത്സരം സെപ്തംബർ 20 മുതൽ ആരംഭിച്ച് 26 വരെ നടക്കും. 28 ന് ഫൈനൽ നടക്കും. 2023-ലെ ഏഷ്യാ കപ്പ് കിരീടം നിലവിലെ ചാംപ്യന്മാരായ ഇന്ത്യയാണ് സ്വന്തമാക്കിയത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.

Content Highlights-Harbhajan Singh breaks silence on India playing Pakistan in Asia Cup

To advertise here,contact us