'ഒരോവറിൽ ആറ് സിക്‌സറുകൾ നേടണം'; വിരമിക്കുന്നതിന് മുമ്പുള്ള ആഗ്രഹം വ്യക്തമാക്കി സഞ്ജു

നിലവിൽ ഏഷ്യ കപ്പിനുള്ള ഒരുക്കത്തിലാണ് സഞ്ജു.

മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിനും നടത്തിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയായിരുന്നു. അശ്വിന്റെ യൂട്യൂബ് ചാനലിലെ 'കുട്ടിസ്റ്റോറി' എന്ന പരിപാടിയിലാണ് ഇരുവരും സംസാരിച്ചത്.

അങ്ങനെ വൈറലായ ഒരു അശ്വിന്റെ ചോദ്യമായിരുന്നു വിരമിക്കുന്നതിന് മുമ്പ് നേടണമെന്ന് ആ​ഗ്രഹിക്കുന്ന ഒരു സ്വപ്നം എന്താണെന്നത്. അതിന് മറുപടിയായി സഞ്ജു പറഞ്ഞതിങ്ങനെ, ഒരോവറിൽ ആറുസിക്സറുകൾ നേടണം. പിന്നാലെ താരത്തിന്റെ പ്രതികരണം ആരാധകർ ഏറ്റെടുത്തു. സാമൂഹികമാധ്യമങ്ങളിലടക്കം ഇത് വൻ തോതിൽ ചർച്ചയായി.

ഇതുകൂടാതെ രാജസ്ഥാൻ റോയൽസ്, ഇന്ത്യൻ ടീം എന്നിവയെ ബന്ധപ്പെടുത്തിയ നിരവധി ചോദ്യങ്ങളും വൈറലാണ്. സിനിമകളും ഈ അഭിമുഖത്തിന്റെ ചർച്ചയിൽ വന്നു.

അതേ സമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു ഈ വർഷം ടീം വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിങ്‌സ് ട്രേഡിങ് വഴി സഞ്ജുവിനെ സ്വന്തമാക്കാൻ സാധ്യതയുണ്ട്. ലേലത്തിലെത്തിയാൽ മറ്റ് ടീമുകളും രംഗത്തുണ്ടാകും. നിലവിൽ ഏഷ്യ കപ്പിനുള്ള ഒരുക്കത്തിലാണ് സഞ്ജു.

Content Highlights:'I want to hit six sixes in an over'; Sanju reveals his wish before retirement

To advertise here,contact us