1xബെറ്റ് എന്ന ബെറ്റിങ് ആപ്പുമായി സമ്പന്ധിച്ച കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുരേഷ് റെയ്നയെ ഇഡി ചോദ്യം ചെയ്യും. റിപ്പോർട്ട് പ്രകാരം താരം ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം.
പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങൾ ചുമത്തി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ആപ്പിന്റെ ബ്രാൻഡ് അംബാസഡറായ റെയ്നയെ ഇഡി വിളിച്ചുവരുത്തുകയാണ്. ചില പരസ്യങ്ങളിലൂടെ റെയ്നക്ക് ആപ്പുമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിലൂടെ താരത്തിന്റെ ബന്ധം എത്രത്തോളമുണ്ടെന്ന് കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നത്.
1xBteന്റെ നിയമവിരുദ്ധമായ വാതുവെപ്പ്, ഗെയിമിംഗ് പ്രവർത്തനങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്. ഇത് മറ്റ് നിരവധി ക്രിക്കറ്റ് താരങ്ങളെയും ബോളിവുഡ് സെലിബ്രിറ്റികളെയും നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്.
നേരത്തെ നടൻ റാണ ദഗ്ഗുപതി ഇതേ വിഷയത്തിൽ ഹൈദരാബാദ് ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, ലക്ഷ്മി മഞ്ജു എന്നിവരെയും കഴിഞ്ഞ ജുലൈയിൽ ഇ ഡി ചോദ്യം ചെയ്തിരുന്നു.
Content Highlights- ED will question Former Indian Player Suresh Raina for Betting app case