വിളിച്ചോളു ബേബി ABD! ഓസീസിനെ തരിപ്പണമാക്കിയ സെഞ്ച്വറിയുമായി ബ്രെവിസ്! അടിച്ചത് 8 സിക്‌സറുകൾ!

ബ്രെവിസ് നേടിയ 126 റൺസിന്റെ ബലത്തിൽ ദക്ഷിണാഫിക്കക്ക് മികച്ച സ്‌കോർ

ഓസ്‌ട്രേലിയക്കെതിരെയുള്ള രണ്ടാം ട്വനന്റി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോർ. ഡെവാൾഡ് ബ്രെവിസിന്റെ സെഞ്ച്വറിയുടെ മികവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

44ന് ന് രണ്ട് എന്ന നിലയിൽ നാലാമനായി ഇറങ്ങിയ ബ്രെവിസ് തുടക്കം മുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു. വെറും 56 പന്തിൽ നിന്നും എട്ട് സിക്‌സറും 12 ഫോറും അടിച്ചാണ് ബ്രെവിസിന്റെ ഹിറ്റിങ്. ട്വന്റി-20യിൽ സെഞ്ച്വറി തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ ബാറ്ററാണ് ബ്രെവിസ്. താരത്തിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്.

ട്രിസ്റ്റിയൻ സ്റ്റബ്‌സിനെ കൂട്ടുപിടിച്ചാണ് ബ്രെവിസ് വെടിക്കെട്ടിന് തിരികൊളുത്തിയത്. സ്റ്റബ്‌സ് 22 പന്തിൽ നിന്നും മൂന്ന് ഫോറുൾപ്പടെ 31 റൺസ് നേടി. നാലാം വിക്കറ്റിൽ 126 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും അടിച്ചെടുത്തത്. ബാക്കി ബാറ്റർമാരൊന്നും കാര്യമായ സംഭാവന ചെയ്തില്ല.

എയ്ഡൻ മാർക്രം (18), റിയാൻ റിക്കൾട്ടൺ (14), ലുഹാൻ ഡ്രെ പ്രെട്രോയിസ് (10), എന്നീ ടോപ് ഓർഡർ ബാറ്റർമാരെല്ലം പരാജയപ്പെട്ട സാഹചര്യത്തിലാണ് ബ്രെവിസിന്റെ വെടിക്കെട്ട്.

22 കാരന്റെ ഇന്നിങ്‌സിൽ ഏറ്റവും പ്രഹരം ലഭിച്ചത് സീനിയർ ബൗളറായ ജോഷ് ഹെയ്‌സൽവുഡിനാണ് നാല് ഓവറിൽ നിന്നും 56 റൺസാണ് ഹെയ്‌സൽവുഡ് വിട്ടുനൽകിയത്. ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് സ്വന്തമാക്കിയത്. ഗ്ലെൻ മാക്‌സ് വെൽ 44 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറിൽ വെറും 24 റൺസ് മാത്രം നൽകി രണ്ട് വിക്കറ്റ് നേടിയ ബെൻ ഡ്വാർഷുയിസാണ് ഓസ്‌ട്രേലിയൻ നിരയിൽ റണ്ണൊഴുക്കിന് തടയിട്ടത്. ആദം സാംബ ഒരു വിക്കറ്റ് നേടി.

Content Highlights- Dewald Brevis Scored Massive century against Auustralia in Second T20

To advertise here,contact us