'എല്ലാത്തിനും നന്ദി''; അച്ഛന് അനുശോചനം അറിയിച്ച് ജോസ് ബട്ട്‌ലർ

2019 ഏകദിന ലോകകപ്പ് നേടിയതിന് ശേഷം അച്ഛനുമായി നിന്നെടുത്ത ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ബട്ട്‌ലർ അനുശോചനം അറിയിക്കുന്നത്

ഒരാഴ്ച്ച മുമ്പ് മരണപ്പെട്ട അച്ഛന് വേണ്ടി അനുശോചനം അറിയിച്ച് ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ. 2019 ഏകദിന ലോകകപ്പ് നേടിയതിന് ശേഷം അച്ഛനുമായി നിന്നെടുത്ത ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ബട്ട്‌ലർ അച്ഛന് അനുശോചനം അറിയിക്കുന്നത്.

'റെസ്റ്റ് ഇൻ പീസ് ഡാഡ്, എല്ലാത്തിനും നന്ദി' എന്നാണ് ബട്ട്‌ലർ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവെച്ച സ്‌റ്റോറിയിൽ കുറിച്ചത്.

അച്ഛൻ മരിച്ച് മൂന്നാം ദിനം തന്നെ ബട്ട്‌ലർ ഹണ്ട്രഡ് ലീഗ് കളിക്കാനെത്തിയിരുന്നു. മാഞ്ചെസ്റ്റർ ഒറിജിനൽസിന് വേണ്ടി കളിക്കുന്ന ബട്‌ലർ എന്നാൽ ആദ്യ പന്തിൽ തന്നെ റൺസൊന്നുമെടുക്കാതെ മടങ്ങി. ടീം ഒമ്പത് വിക്കറ്റിന് തോൽക്കുകയും ചെയ്തു. ഈ സീസണിൽ ഇതുവരെ രണ്ട് മത്സരത്തിൽ നിന്നും 100 സ്‌ട്രൈക്ക് റേറ്റിൽ 22 റൺസാണ് ബട്ടലർ നേടിയത്.

Content Highlights- Jos Butler Bids Fairwell to R Ashwin

To advertise here,contact us