2026 ടി20 ലോകകപ്പിലെ ഓസ്ട്രേലിയയുടെ ഓപ്പണിങ് പൊസിഷനിൽ വ്യക്തത വരുത്തി വൈറ്റ് ബോള് ക്യാപ്റ്റന് മിച്ചല് മാര്ഷ്. ട്രാവിസ് ഹെഡിനൊപ്പം താൻ ഓപ്പണ് ചെയ്യുമെന്നു മാര്ഷ് വെളിപ്പെടുത്തി.
നേരത്തെ ഡേവിഡ് വാര്ണറായിരുന്നു ഹെഡിനൊപ്പം സ്ഥിരം ഓപ്പണർ. എന്നാൽ വാർണർ വിരമിച്ച ശേഷം ഓസീസ് പല ഓപ്പണര്മാരേയും മാറി മാറി പരീക്ഷിച്ചിരുന്നുവെങ്കിലും അതൊന്നും ക്ലിക്കായില്ല.
നാളെ മുതല് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില് മാര്ഷ്- ഹെഡ് സഖ്യമായിരിക്കും ഓപ്പണ് ചെയ്യുക. ലോകകപ്പിലും സഖ്യം തുടരും. വാര്ണര് വിരമിച്ച ശേഷം മാറ്റ് ഷോര്ട്ട്, ഗ്ലെന് മാക്സ്വെല്, ജാക് ഫ്രേസര് മക്ഗുര്ക് അടക്കമുള്ളവരെയാണ് ഓസീസ് പരീക്ഷിച്ചത്.
വെസ്റ്റ് ഇന്ഡീസിനെതിരായ ടി20 പരമ്പര 5-0ത്തിനു നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് പ്രോട്ടീസിനെ നേരിടാനിറങ്ങുന്ന്. ടിം ഡേവിഡ് അടക്കമുള്ള താരങ്ങള് മിന്നും ഫോമിലാണ്. എയ്ഡന് മാര്ക്രത്തിന്റെ കീഴിലാണ് പ്രോട്ടീസ് പരമ്പര കളിക്കാനിറങ്ങുന്നത്.
Content Highlights: Who will open alongside Head in the 2026 T20 World Cup?; Australian captain Marsh answers