സിംബാംബ്വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡ് ആധിപത്യം, ആദ്യ ഇന്നിങ്സിൽ സിംബാംബ്വേയുടെ 125 റൺസിന് മറുപടിയായി ന്യൂസിലാൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 601 റൺസെടുത്തു. ഇതോടെ സന്ദർശകർക്ക് 476 റൺസിന്റെ കൂറ്റൻ ലീഡായി. ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര എന്നിവരുടെ സെഞ്ച്വറികളാണ് ന്യൂസിലാൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.
കോൺവേ 153 റൺസെടുത്ത് പുറത്തായി. രണ്ട് വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ നിക്കോൾസ് 150 റൺസുമായി പുറത്താകാതെ നിന്നു. രചിൻ രവീന്ദ്ര ആകട്ടെ, വെടിക്കെട്ട് ബാറ്റിംഗിലൂടെ 165 റൺസെടുത്ത് ക്രീസിലുണ്ട്.
ഒന്നിന് 174 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ബ്ലാക്ക് ക്യാപ്സ് സിംബാംബ്വെ ബൗളർമാർക്ക് ഒരു അവസരവും നൽകിയില്ല. നേരത്തെ മാറ്റ് ഹെൻറിയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് സിംബാംബ്വെയെ ചെറിയ സ്കോറിൽ ഒതുക്കിയത്. ആദ്യ ടെസ്റ്റ് ന്യൂസിലാൻഡ് ജയിച്ചിരുന്നു.
Content Highlights-Three centuries; Kiwis take huge lead against Zimbabwe