അരങ്ങേറ്റത്തിൽ തിളങ്ങി ഹസൻ നാവാസ്; ആദ്യ ഏകദിനതിൽ വിൻഡീസിനെതിരെ പാകിസ്താന് ജയം

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താന് അഞ്ചുവിക്കറ്റ് ജയം

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താന് അഞ്ചുവിക്കറ്റ് ജയം. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഹസൻ നവാസിന്റെ മികവാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. 281 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 180/5 എന്ന നിലയിൽ പ്രതിസന്ധിയിലായപ്പോൾ അവസരത്തിനൊത്തുയർന്നത്.

22 വയസ്സ് മാത്രം പ്രായമുള്ള നവാസായിരുന്നു. ഹുസൈൻ തലാത്തുമായി ചേർന്ന് ആറാം വിക്കറ്റിൽ 104 റൺസിന്റെ അവിശ്വസനീയമായ കൂട്ടുകെട്ട് സൃഷ്ടിച്ച് ഏഴ് പന്തുകൾ ബാക്കി നിൽക്കെ വിജയം സമ്മാനിച്ചു. 54 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും അഞ്ച് ഫോറുകളും ഉൾപ്പെടെ 63 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ, എവിൻ ലൂയിസ് (60), ഷായ് ഹോപ്പ് (55), റോസ്റ്റൺ ചേസ് (53) എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ ബലത്തിലാണ് വെസ്റ്റ് ഇൻഡീസ് 280 റൺസ് നേടിയത്. പാകിസ്താൻ നിരയിൽ മുഹമ്മദ് റിസ്‌വാൻ അർധ സെഞ്ച്വറി നേടി.

Content Highlights-Hasan Nawaz shines on debut; Pakistan wins against Windies in first ODI

To advertise here,contact us