ടി 20 എ പരമ്പര; ഓസീസ് വനിതകൾക്കെതിരെ ഇന്ത്യൻ വനിതകൾക്ക് തോൽവി

13 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ എ ടീം നേരിട്ടത്.

ഓസ്‌ട്രേലിയന്‍ വനിതാ എ ടീമിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ എ വനിതാ ടീമിന് തോല്‍വി. 13 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ എ ടീം നേരിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. 50 റണ്‍സ് നേടിയ അനിക ലിയറോയിഡാണ് ടോപ് സ്‌കോറര്‍.

ഇന്ത്യക്ക് വേണ്ടി പ്രേമ റാവത് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടാന്‍ സാധിച്ചത്. രാഘ്‌വി ബിസ്റ്റ് 33 റണ്‍സ് നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലെത്തി. മലയാളി താരങ്ങളായ സജന സജീവന്‍, മിന്നു മണി എന്നിവര്‍ ടീമിലുണ്ടായിരുന്നു. സജന 11 പന്തില്‍ 7 റൺസ് മാത്രമാണ് നേടിയത്.

നേരത്തെ രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്ത് സജന ഒരു വിക്കറ്റ് നേടിയിരുന്നു. മൂന്ന് ഓവര്‍ എറിഞ്ഞ മിന്നുമണി 17 റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും നേടിയില്ല.

Content Highlights: T20A series; Indian women lose to Australian women

To advertise here,contact us