ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുംറ വേണ്ടത്ര ഉത്തരവാദിത്വം കാണിച്ചില്ലെന്ന വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്ഫാന് പത്താൻ. പരമ്പരയില്‍ ബുംറ കളിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യക്കു ജയിക്കാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫിറ്റ്നസ് പ്രശ്നം കാരണം ഓവലിലെ അവസാന ടെസ്റ്റില്‍ കളിക്കാതെ ബുംറ നാട്ടിലേക്കു മടങ്ങുകയുമായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ മുഹമ്മദ് സിറാജ് കത്തിക്കയറിയപ്പോള്‍ രണ്ടാത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളില്‍ ഇന്ത്യ വിജയവും കൊയ്തിരുന്നു. ടൂർണ്ണമെന്റിലുടനീളം 185 ഓവറുകൾ എറിഞ്ഞ സിറാജിന്റെ അധ്വാനവും ആത്മാർത്ഥയും ബുംറ മാതൃകയാക്കണമെന്നും ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.
ജോലിഭാരമെന്ന കാരണം കൊണ്ട് ബുംറയ്ക്ക് ടീം മാനേജ്മെന്റ് അമിതമായി സ്വാതന്ത്ര്യം നല്‍കുന്നതായും ഇര്ഫാന് ചൂണ്ടിക്കാട്ടി. ആദ്യത്തെയും മൂന്ന്, നാല് ടെസ്റ്റുകളിലുമാണ് ബുംറ ഇന്ത്യക്കായി പന്തെറിഞ്ഞത്. ഒന്നും മൂന്നും ടെസ്റ്റുകളില്‍ ടീം തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ നാലാമങ്കത്തില്‍ സമനിലയും വഴങ്ങി.
Content Highlights: Irfan Pathan Feels Jasprit Bumrah Failed To Perform Like Number One Bowler