ദുലീപ് ട്രോഫി ടൂർണമെന്റിൽ നോർത്ത് സോൺ ടീമിന്റെ ക്യാപ്റ്റനാകാൻ ശുഭ്മൻ ഗിൽ. അര്ഷ്ദീപ് സിങ്, ഹര്ഷിത് റാണ, അന്ഷുല് കംബോജ്, യാഷ് ദുല് എന്നിവരും ടീമില് ഇടംപിടിച്ചു. ബെംഗളൂരുവിലെ ബിസിസിഐ സെന്റര് ഓഫ് എക്സലന്സില് (സിഒഇ) ടൂര്ണമെന്റിലെ ആദ്യ മത്സരത്തില് നോര്ത്ത് സോണ് ഇഷാന് കിഷന് നയിക്കുന്ന ഈസ്റ്റ് സോണിനെ നേരിടും.
🚨 BREAKING 🚨Indian Test captain Shubman Gill is set to lead North Zone in the 2025 Duleep Trophy. 🏆#Cricket #Gill #NorthZone #DuleepTrophy pic.twitter.com/UKtV3iqpLy
ബെംഗളൂരുവിൽ ഓഗസ്റ്റ് 28നാണ് ദുലീപ് ട്രോഫി ആരംഭിക്കുക. അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ എന്ന രീതിയിലും, ബാറ്റർ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഗില്ലിന് സാധിച്ചിരുന്നു. ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ പരമ്പര തന്നെ 2-2 സമനിലയിൽ അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നാല് സെഞ്ച്വറികൾ ഉൾപ്പടെ 754 റൺസ് നേടിക്കൊണ്ട് ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
Content Highlights: Shubman Gill to lead North Zone in Duleep Trophy after England show