'നല്ല എന്റര്‍ടെയ്നർ ആണ്'; കോഹ്‌ലിയെ കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി ധോണി

കളിക്കളത്തിന് അകത്തും പുറത്തും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് എം എസ് ധോണിയും വിരാട് കോഹ്‌ലിയും

ഇന്ത്യന്‍ സൂപ്പര്‍ താരം എം എസ് ധോണിയെ കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണി. വിരാട് കോഹ്‌ലി വളരെ എന്റര്‍ടെയ്‌നിങ്ങായ ആളാണെന്നാണ് ധോണി പറഞ്ഞത്. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് ധോണിയുടെ പ്രതികരണം.

'അദ്ദേഹം ഒരു നല്ല ഗായകനും നര്‍ത്തകനുമാണ്. മിമിക്രിയില്‍ അദ്ദേഹം മിടുക്കനാണ്. നല്ല മാനസികാവസ്ഥയിലാണെങ്കില്‍ അദ്ദേഹം ഒരു മികച്ച എന്റര്‍ടെയ്‌നറാണ്', എംഎസ് ധോണി പറഞ്ഞു.

കളിക്കളത്തിന് അകത്തും പുറത്തും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് എം എസ് ധോണിയും വിരാട് കോഹ്‌ലിയും. അന്താരാഷ്ട്ര ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി നിരവധി മത്സരങ്ങളില്‍ ധോണിയും കോഹ്ലിയും ചേര്‍ന്ന് ടീമിനെ വിജയിപ്പിച്ചു. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് വിരാട് ടീം ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. 2011 ലോകകപ്പും 2013 ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ടീമുകളില്‍ അവര്‍ ഭാഗമായിരുന്നു.

Content Highlights: MS Dhoni gives INTERESTING details on Virat Kohli's off-field personality

To advertise here,contact us