പണമില്ലാത്തതിനാൽ പഠനം വഴിമുട്ടിയ പെൺകുട്ടിയുടെ ഫീസടച്ച് റിഷഭ് പന്ത്; ഗ്രൗണ്ടിന് പുറത്തെ മഹനീയ മാതൃക

85 ശതമാനത്തിലേറെ മാർക്ക് നേടിയ ഈ പെൺകുട്ടിക്ക് ബിരുദ പഠനത്തിന് സീറ്റ് ലഭിച്ചെങ്കിലും അഡ്മിഷൻ ഫീസായ 40,000 രൂപ അടയ്ക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനു സാധിച്ചിരുന്നില്ല.

കർണാടകയിലെ ദരിദ്ര കുടുംബത്തിൽനിന്നുള്ള പെൺകുട്ടിക്ക് ബിരുദ പഠനത്തിനായി സാമ്പത്തിക സഹായം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. കർ‌ണാടകയിലെ ബാഗൽകോട്ട് ജില്ലയിൽനിന്നുള്ള ജ്യോതി കനബുർ മഠിനെയാണ് ബിസിഎ പഠിക്കാനായി ചേരുന്നതിന് റിഷഭ് പന്ത് സഹായിച്ചത്.

85 ശതമാനത്തിലേറെ മാർക്ക് നേടിയ ഈ പെൺകുട്ടിക്ക് ബിരുദ പഠനത്തിന് സീറ്റ് ലഭിച്ചെങ്കിലും അഡ്മിഷൻ ഫീസായ 40,000 രൂപ അടയ്ക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനു സാധിച്ചിരുന്നില്ല. ഇതോടെ പെൺകുട്ടിയുടെ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയായി. ഒരു സുഹൃത്ത് വഴി കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞതോടെ പന്ത് വിഷയത്തിൽ ഇടപെടുകയായിരുന്നു.

പണം ലഭിച്ചതോടെ പെൺകുട്ടി ജാംഖണ്ഡിയിലെ ബിഎൽഡി കോളജിൽ ബിരുദത്തിനു ചേർന്നു. പെൺകുട്ടിയുടെ ഫീസ് അടച്ചതിനു നന്ദിയുണ്ടെന്ന് കോളജ് അധികൃതർ റിഷഭ് പന്തിന് അയച്ച കത്തിൽ അറിയിച്ചു.

Content Highlights: Rishabh Pant pays fees of girl whose studies were disrupted due to lack of money

To advertise here,contact us