ട്വന്റി-20യിലേക്ക് മടങ്ങിവരവ്? ഒളിമ്പിക്‌സ് കളിക്കാൻ ആഗ്രഹിക്കന്നുവെന്ന് ഓസീസ് സൂപ്പർതാരം

2028 ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്

ഓസ്‌ട്രേലിയൻ ഇതിഹാസ ബാറ്ററാണ് സ്റ്റീവ് സ്മിത്ത്. മോഡേണ് ഡേ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി തുടരുമ്പോഴും ട്വന്റി-20 ക്രിക്കറ്റിൽ പറയത്തക്ക കരിയറൊന്നും സ്മിത്തിനില്ല.

എന്നാൽ കൂടിയും ടി20- ക്രിക്കറ്റിൽ കളിക്കാൻ താരത്തിന് എന്നും ആഗ്രഹമുണ്ട്. തന്റെ ട്വന്റി-2 ക്രിക്കറ്റിലെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് സ്മിത്തിപ്പോൾ. 2028 ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

7ക്രിക്കറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 36 വയസ്സുള്ള താരത്തിന് ടി-20 ക്രിക്കറ്റിനോടുള്ള ആഗ്രഹം ഇതിൽ നിന്നും തന്നെ വ്യക്തമാണ്. 'എന്റെ ലോങ് ടൈം ഗോൾ എന്ന് പറയുമ്പോൾ ഓസ്‌ട്രേലിയക്ക് വേണ്ടി ഒളിമ്പിക്‌സിൽ കളിക്കണമെന്നാണ്,' സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ഓസ്‌ട്രേലിയക്ക് വേണ്ടി ഇതുവരെ 67 ട്വന്റി-20യിലാണ് അദ്ദേഹം കളിച്ചത്.

ഈ മത്സരങ്ങളിൽ നിന്നും 1094 റൺസ് സ്വന്തമാക്കിയ താരം 125.45 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. ലോകത്ത് നടക്കുന്ന വ്യത്യസ്ത ടി-20 ലീഗുകളിൽ നിന്നും 258 കളികളിൽ നിന്നും 129.97 സ്‌ട്രൈക്ക് റേറ്റിൽ 5806 റൺസ് നേടാൻ സ്മിത്തിന് സാധിച്ചു. ടി-20യിൽ ഇതുവരെ 4 സെഞ്ച്വറികളും അദ്ദേഹം സ്വന്തമാക്കി.

Content Highlights- Steve Smith Ambitious about playing in olympics for Australia

To advertise here,contact us