'ജോലിഭാരമെന്ന വാക്ക് ഇനി ഉപയോഗിക്കരുത്'; സിറാജിനെ ചൂണ്ടിക്കാട്ടി ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി ഗവാസ്കര്‍

അഞ്ച് ടെസ്റ്റുകളിലും കളിച്ച് 183.3 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ്, ജോലിഭാരത്തിന്‍റെ പേരിലാണ് കളിക്കാർക്ക് വിശ്രമം അനുവദിക്കുന്നതെന്ന ഇന്ത്യൻ ടീമിന്‍റെ വാദത്തെത്തന്നെ തള്ളിക്കളഞ്ഞുവെന്ന് ഗവാസ്കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കര്‍ പറഞ്ഞു. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച് 183.3 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ്, ജോലിഭാരത്തിന്‍റെ പേരിലാണ് കളിക്കാർക്ക് വിശ്രമം അനുവദിക്കുന്നതെന്ന ഇന്ത്യൻ ടീമിന്‍റെ വാദത്തെത്തന്നെ തള്ളിക്കളഞ്ഞുവെന്ന് ഗവാസ്കര്‍ പറഞ്ഞു.

സിറാജിന്‍റെ പ്രകടനം മറ്റ് താരങ്ങളും മാതൃകയാക്കണമെന്നും ജോലിഭാരമെന്ന വാക്കുതന്നെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ നിഘണ്ടുവില്‍ നിന്ന് എടുത്തുകളയണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു.

ഹൃദയം കൊണ്ടാണ് സിറാജ് ഈ പരമ്പരയില്‍ പന്തെറിഞ്ഞത്. അതുവഴി അമിത ജോലിഭാരമെന്ന പ്രയോഗത്തെ തന്നെ അവന്‍ ഇല്ലാതാക്കി. അതുകൊണ്ട് തന്നെ ഇനി ജോലിഭാരമെന്ന വാക്ക് ഇന്ത്യൻ ക്രിക്കറ്റില്‍ ഉപയോഗിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്, ഗവാസ്കര്‍ കൂട്ടിച്ചേർത്തു.

ജോലിഭാരം കണക്കിലെടുത്ത് ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുമ്ര പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. ബുമ്രയുടെ ജോലിഭാരം കണക്കിലെടുക്കേണ്ടതുണ്ടെന്നും ഗംഭീറും സെലക്ടര്‍മാരും പറഞ്ഞിരുന്നു. എന്നാൽ പരമ്പരയിലുടനീളം ഓവർലോഡ് വർക്ക് ചെയ്ത സിറാജ് 23 വിക്കറ്റുകൾ നേടിയിരുന്നു.

Content Highlights: 'Don't use the word 'workload' anymore'; Gavaskar slams Gambhir

To advertise here,contact us