വേൾഡ് ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിനിടെ അവതാരകയെ പ്രപ്പോസ് ചെയ്ത് ടൂര്‍ണമെന്‍റ് ഉടമ ഹര്‍ഷിത് ടോമ; VIDEO

വേൾഡ് ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിനിടെ അവതാരകയെ പ്രപ്പോസ് ചെയ്ത് ടൂര്‍ണമെന്‍റ് ഉടമ ഹര്‍ഷിത് ടോമര്‍

വേൾഡ് ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിനിടെ അവതാരകയെ പ്രപ്പോസ് ചെയ്ത് ടൂര്‍ണമെന്‍റ് ഉടമ ഹര്‍ഷിത് ടോമര്‍. പാകിസ്ഥാൻ ചാമ്പ്യൻസിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് കിരീടം നേടിയതിന് പിന്നാലെ നടന്ന ലൈവ് ചര്‍ച്ചക്കിടെയാണ് സംഭവം.

ഇന്നലെ നടന്ന ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് കിരീടം നേടിയത്. മത്സരത്തിലെ സമ്മാനദാനച്ചടങ്ങിന് ശേഷമാണ് അവതാരകയായ കരിഷ്മ കൊടാകും ടൂര്‍ണമെന്‍റ് ഉടമയായ ഹര്‍ഷിത് ടോമറും തമ്മിലുള്ള സംഭാഷണമുണ്ടായത്. ടൂർണമെന്റ് വിജയം എങ്ങനെ ആഘോഷിക്കുന്നുവെന്നായിരുന്നു അവതാരകയുടെ ചോദ്യം.

എന്നാല്‍ ഹര്‍ഷിതിന്‍റെ മറുപടി അവതാരകയെ ഞെട്ടികുന്നതായിരുന്നു. ഈ തിരക്കുകള്‍ കഴിഞ്ഞാല്‍ ഞാന്‍ നിങ്ങളെ പ്രപ്പോസ് ചെയ്യുമെന്ന് പറഞ്ഞ് ഹര്‍ഷിത് മൈക്ക് കൈമാറി നടന്നുപോയി. ഹര്‍ഷിതിന്‍റെ മറുപടി കേട്ട് അവതാരക ഓ മൈ ഗോഡ് എന്ന് വിളിച്ചു. ഒരു ചെറിയ അമ്പരപ്പിന് ശേഷം അവതാരക മനസ്സാനിധ്യം തിരിച്ചെടുത്ത് അവതരണം തുടരുകയും ചെയ്തു.

Content Highlights: world legends championship owner proposal to anchor

To advertise here,contact us