സിറാജിന് പറ്റിയ വൻ അബദ്ധം; 19 ൽ നിന്ന് രക്ഷപ്പെട്ട ഹാരി ബ്രൂക്ക് സെഞ്ച്വറിയിലേക്ക്; വീഡിയോ

ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഒരു നിമിഷത്തെ അശ്രദ്ധയില്‍ കൈവിട്ട് സിറാജ്

ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റർ ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഒരു നിമിഷത്തെ അശ്രദ്ധയില്‍ കൈവിട്ട് സിറാജ്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 35ാം ഓവറിലാണ് സംഭവം. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഓവറിന്റെ ആ ഓവറിന്റെ ആദ്യ പന്തിൽ തന്നെ ബ്രൂക്ക് സിക്സറിലേക്ക് പറത്തി.

ബൗണ്ടറി ലൈനിനരികെ ഈ സമയത്ത് മുഹമ്മദ് സിറാജ് ഫീൽഡ് ചെയ്യുന്നുണ്ടായിരുന്നു. താരം ബ്രൂക്കിന്റെ ഷോട്ട് കൈയില്‍ ഒതുക്കുകയും ചെയ്തു. പിന്നിലേക്ക് ആഞ്ഞാണ് ക്യാച്ചെടുത്തത്. അതിനിടെ നില തെറ്റിയ സിറാജിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തൊട്ടു. താരം ലൈനിനു പുറത്തേക്ക് ചാടുകയും ചെയ്തു. അതിനു ശേഷമാണ് അബദ്ധം മനസിലായത്. ആ ഷോട്ട് സിക്‌സായി പരിണമിച്ചു.

Mohammad Siraj dropped the Catch of Harry Brook on 19 Runs & after that Brook start counter attacking. Match has gone from team India hand. pic.twitter.com/HmuFOQ0ZBH

ജീവന്‍ തിരികെ കിട്ടിയ ബ്രൂക്ക് ഇതേ ഓവറില്‍ രണ്ട് ഫോറുകള്‍ കൂടി തൂക്കി മൊത്തം 16 റണ്‍സ് വാരി. ആ സമയത്ത് 19 റൺസ് മാത്രമുണ്ടായിരുന്ന ബ്രൂക്ക് പിന്നീട് സെഞ്ച്വറിയിലേക്ക് എത്താനായി. നിലവിൽ 71 പന്തുകളിൽ നിന്ന് രണ്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 81 റൺസുമായി ക്രീസിലുണ്ട്. 52 റൺസുമായി ജോ റൂട്ട് ഒപ്പമുണ്ട്. നിലവിൽ ഏഴ് വിക്കറ്റ് കയ്യിലിരിക്കെ 135 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാൻ ആവശ്യമായിട്ടുള്ളത്.

Content Highlights; Big mistake by Siraj; Harry Brooke escapes 19 runs to reach century; Video

To advertise here,contact us