ഓവലിൽ സെഞ്ച്വറിയുമായി ജയ്‌സ്വാൾ; രണ്ടാം ഇന്നിങ്സിൽ കരുത്തുകാട്ടി ഇന്ത്യ

രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി യശ്വസി ജയ്‌സ്വാൾ

ഇംഗണ്ടിനെതിരായ ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി യശ്വസി ജയ്‌സ്വാൾ. നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപ് 94 പന്തിൽ 66 റൺസ് നേടി പുറത്തായി. ഇരുവരുടെയും മികവിൽ ഇന്ത്യ 50 ഓവർ പിന്നിടുമ്പോൾ 209 റൺസ് നേടിയിട്ടുണ്ട്. കെ എൽ രാഹുൽ (7), സായ് സുദർശൻ (11), ശുഭ്മാൻ ഗിൽ (1 ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജയ്‌സ്വാളും കരുൺ നായരും ക്രീസിലുണ്ട്.

23 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായതോടെയാണ് നൈറ്റ് വാച്ച്മാനായി ആകാശ് ദീപ് ഇറങ്ങിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 247 റൺസാണ് നേടിയത്. മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും നാല് വിക്കറ്റ് പ്രകടനമാണ് ഒരു ഘട്ടത്തിൽ മികച്ച ലീഡിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ പ്രതിരോധിച്ചിട്ടത്.

Content Highlights:  jaiswal century in oval test ind vs eng

To advertise here,contact us