പരമ്പര കൈവിടുമോ ഇന്ത്യ?; ഓവലിൽ ഇംഗ്ലണ്ടിന്റെ അതിവേഗ മറുപടി

ആദ്യ പത്തോവറിൽ തന്നെ 80 റൺസ് പിന്നിട്ടു.

ഓവലിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 224 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ പത്തോവറിൽ തന്നെ 80 റൺസ് പിന്നിട്ടു. ഓപ്പണർമാരായ സാക്ക് ക്രൗളി 46 റൺസുമായും ബെൻ ഡക്കറ്റ് 37 റൺസുമായും ക്രീസിലുണ്ട്.

മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവരുടെ റൺ റേറ്റ് ഏഴ് റൺസിനും മുകളിലാണ്. സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര കളിക്കാത്തത് തിരിച്ചടിയാണ്.

അതേ സമയം നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിനിങ്സ് സ്കോർ 224 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് വീണത്.

കരുൺ നായർ ഒഴികെ ഇന്ത്യൻ ബാറ്റർമാർക്കാർക്കും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുൺ 57 റൺസെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ​ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു. ജോഷ് ടങ്ക് മൂന്ന് വിക്കറ്റെടുത്തു.

പരമ്പരയിൽ 2-1 ന് ഇം​ഗ്ലണ്ട് മുന്നിലായതിനാൽ ​ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്. അവസാനമത്സരത്തിൽ തോൽക്കാതിരുന്നാൽ ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി ആതിഥേയർക്ക് സ്വന്തമാക്കാം. ഇന്ത്യ ജയിച്ചാൽ 2-2ന് തുല്യതവരും.

Content Highlights: I

To advertise here,contact us