ഓവലിൽ ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ അപൂർവ നായിക കല്ലിൽ തൊട്ട് ജോ റൂട്ട്. ഒന്നാം ഇന്നിങ്സിൽ 29 റൺസ് കൂടി നേടിയതോടെ ഹോം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് നേട്ടം.
7220 റൺസാണ് ആകെ ഹോം ടെസ്റ്റുകളിൽ ജോ റൂട്ട് നേടിയിട്ടുള്ളത്. 7216 റൺസാണ് സച്ചിൻ നേടിയിരുന്നത്. 7578 റൺസ് നേടിയ ഓസിസിന്റെ റിക്കി പോണ്ടിംഗ് ആണ് ലിസ്റ്റിൽ ഒന്നാമത്.
അതേ സമയം ഇന്ത്യയുടെ 224 റൺസ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് ലീഡ് മറികടന്നു. നിലവിൽ മഴ മൂലം കളി താത്കാലികമായി നിർത്തി വെക്കുമ്പോൾ 48 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 242 എന്ന നിലയിലാണ്. നേരത്തെ കൂറ്റൻ ലീഡിലേക്ക് ഇംഗ്ലണ്ട് കുതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇന്ത്യൻ പേസർമാർ പിടിച്ചുകെട്ടുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും നേടി.
Content Highlights:Joe Root achieved a historic feat at the Oval, surpassing even Sachin Tendulkar