ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം; ഓവലില്‍ കളി മുടക്കി മഴ

ഓവലില്‍ ഒന്നാം ദിനം ലഞ്ചിന് തൊട്ടുമുന്‍പാണ് മഴയെത്തിയത്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടം. ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ മഴയെ തുടര്‍ന്ന് മത്സരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ്.

Lunch on Day 1Sai Sudharsan and Captain Shubman Gill at the crease 👍#TeamIndia reach 72/2Updates ▶️ https://t.co/Tc2xpWMCJ6#ENGvIND pic.twitter.com/kIjaxNLhJa

യശസ്വി ജയ്‌സ്വാള്‍ (2), കെ എല്‍ രാഹുല്‍ (14) എന്നിവരെയാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. ഗസ് അറ്റ്കിന്‍സണ്‍, ക്രിസ് വോക്‌സ് എന്നിവര്‍ക്കാണ് വിക്കറ്റ്. ഒന്നാം ദിനം ലഞ്ചിന് തൊട്ടുമുന്‍പാണ് ഓവലില്‍ മഴയെത്തിയത്. സായ് സുദർശന്‍ (25*), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (15*) എന്നിവരാണ് ക്രീസില്‍

Content Highlights:

To advertise here,contact us