പന്ത് നേരെ ബോളറുടെ കൈയിലേക്ക് അടിച്ച് ഓടി, പിന്നാലെ റണ്ണൗട്ട്! വിക്കറ്റ് വലിച്ചെറിഞ്ഞ് ക്യാപ്റ്റന്‍ ഗില്‍

21 റണ്‍സെടുത്ത് നില്‍ക്കെയാണ് ശുഭ്മന്‍ ഗില്‍ വിക്കറ്റ് കളഞ്ഞുകുളിച്ചത്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ റണ്ണൗട്ടായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. ഓവലില്‍ നാലാമനായി ക്രീസിലെത്തി മികച്ച നിലയില്‍ ബാറ്റ് ചെയ്യവെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായത്. ഗസ് അറ്റ്കിന്‍സന്റെ പന്തില്‍ റണ്ണെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഗില്‍ ഔട്ടായത്.

27-ാം ഓവറില്‍ അറ്റ്കിന്‍സന്റെ പന്ത് പ്രതിരോധിച്ച ഗില്‍ റണ്ണിനായി ഓടി. എന്നാല്‍ അറ്റ്കിന്‍സണിന്റെ കയ്യിലേക്ക് തന്നെ പന്തെത്തിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. അപ്പോഴേക്കും ഗില്‍ പിച്ചിന്റെ പകുതി പിന്നിട്ടിരുന്നു. തിരിഞ്ഞോടാന്‍ ശ്രമിച്ചെങ്കിലും 'ഡയറക്ട് ഹിറ്റിലൂടെ' ഗില്ലിനെ ഇംഗ്ലീഷ് ബോളര്‍ മടക്കി.

35 പന്തില്‍ 21 റണ്‍സെടുത്ത് നില്‍ക്കെയാണ് ശുഭ്മന്‍ ഗില്‍ വിക്കറ്റ് കളഞ്ഞുകുളിച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 28ാം ഓവറിലെ രണ്ടാം പന്തിലാണ് ഇന്ത്യന്‍ ആരാധകരെ മുഴുവന്‍ നിരാശപ്പെടുത്തി ഗില്‍ റണ്ണൗട്ടായത്.

Shubman Gill run out - a big moment in the game. pic.twitter.com/frFDGvJwEk

ഗില്‍ പുറത്തായതോടെ ഇന്ത്യ 83-3 എന്ന നിലയിലേക്ക് വീണു. ആദ്യ ദിനം ചായയ്ക്ക് പിരിയുമ്പോള്‍ സായ് സുദര്‍ശനൊപ്പം കരുണ്‍ നായരാണ് ക്രീസില്‍.

Content Highlights: England's Gus Atkinson runs out Shubman Gill off his own bowling with a great direct hit throw

To advertise here,contact us