ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. ഓവലില് ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. പരമ്പരയിലെ ഒരു മത്സരത്തിലും ഇന്ത്യന് ക്യാപ്റ്റന് ശുഭ്മന് ഗില്ലിന് ടോസ് വിജയിക്കാനായില്ല എന്നതാണ് ശ്രദ്ധേയം.
ഇതോടെ തുടര്ച്ചയായ അഞ്ചാം ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യയ്ക്ക് ടോസ് നഷ്ടമാവുന്നത്. മാത്രവുമല്ല തുടര്ച്ചയായ 15-ാം അന്താരാഷ്ട്ര മത്സരത്തിലാണ് ഇന്ത്യയ്ക്ക് ടോസ് നഷ്ടമാവുന്നത്.
15 CONSECUTIVE TOSS LOSSES FOR INDIA. pic.twitter.com/4KmPS0Rj7s
2025 ജനുവരി 28ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിലാണ് ഇന്ത്യ അവസാനമായി ടോസ് വിജയിച്ചത്. പരമ്പരയിലെ അടുത്ത രണ്ട് ടി20 മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലും ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. പിന്നാലെ നടന്ന ഐസിസി ചാംപ്യന്സ് ട്രോഫിയില് കിരീടം സ്വന്തമാക്കിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലോ സെമിയിലോ ഫൈനലിലോ ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മയ്ക്ക് ടോസ് വിജയിക്കാന് സാധിച്ചിരുന്നില്ല.
ചാംപ്യന്സ് ട്രോഫി വിജയത്തിന് ശേഷം ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഇംഗ്ലീഷ് മണ്ണിലാണ് ഇന്ത്യന് ടീം കളത്തിലിറങ്ങിയത്. പരമ്പരയിലെ ഒരു മത്സരത്തില് പോലും ഇന്ത്യയ്ക്ക് ടോസ് വിജയിക്കാനായിരുന്നില്ല.
Content Highlights: ENG vs IND: Shubman Gill loses fifth toss as captain, extends India's toss-losing streak to 15