വിരാടിനും സൂര്യക്കും ശേഷം ആദ്യം! ഐസിസി റാങ്കിങ്ങിൽ ചരിത്രം കുറിച്ച് അഭിഷേക് ശർമ

ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ മറികടന്നാണ് 24 വയസ്സുകാരൻ ഈ നേട്ടത്തിലെത്തിയത്

ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമനായി ഇന്ത്യൻ യുവ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ. വിരാട് കോഹ്ലി സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ട്വന്റി-20 ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാണ് അഭിഷേക് ശർമ.

ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ മറികടന്നാണ് 24 വയസ്സുകാരൻ ഈ നേട്ടത്തിലെത്തിയത്. കഴിഞ്ഞ വർഷം സിംബാബ്‌വെക്കെതിരെ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിക്കൊണ്ടാണ് അദ്ദേഹം കരിയർ ആരംഭിച്ചത് എന്നാൽ സ്ഥിരതയില്ലാത്തത് താരത്തെ ചോദ്യമുനയിൽ നിർത്തിയിരുന്നു. എന്നാൽ ഇംഗ്ലണ്ട് പരമ്പരയിൽ ഫോമിലേക്ക് തിരിച്ചെത്തിയ താരം റാങ്കിങ്ങിൽ കുതിക്കുകയായിരുന്നു.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിൽ ഹെഡ് കളിക്കാതിരുന്നതും അഭിഷേകിനെ ഒന്നാമതെത്തിച്ചു. മറ്റൊരു ഇന്ത്യൻ ബാറ്ററായ തിലക് വർമ മൂന്നാം സ്ഥാനത്തും സൂര്യ കുമാർ യാദവ് ആറാം സ്ഥാനത്തും തുടരും.

Content Highlights- Abhishek Sharma becomes number one T20 batter in ICC rankings

To advertise here,contact us