ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന മണിക്കൂറില് കളി നിർത്താൻ സമനില ഓഫർ ചെയ്ത സംഭവത്തില് പ്രതികരിച്ച് ഇംഗ്ലണ്ട് നായകന് ബെന് സ്റ്റോക്സ്. അവസാന 15 ഓവറില് അത്ഭുതങ്ങള്ക്ക് സാധ്യതയില്ലാത്തതിനാല് തന്റെ ബൗളര്മാരുടെ ജോലിഭാരം കുറക്കാനാണ് ശ്രമിച്ചതെന്ന് ബെന് സ്റ്റോക്സ് മത്സരശേഷം വാര്ത്താസമ്മേളനത്തില് പറഞ്ഞു.
'അടുത്ത ടെസ്റ്റിന് ഇനിമൂന്ന് ദിവസത്തെ ഇടവേള മാത്രമാണുള്ളത്. അതിനിടെ പ്രധാന ബൗളര്മാരെ എറിഞ്ഞു തളര്ത്തരുതെന്നാണ് കരുതിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില് മാത്രം 47 ഓവറുകള് എറിഞ്ഞ ലിയാം ഡോസൺ ബൗള് ചെയ്ത് തളര്ന്നിരുന്നു. ഡോസണ് പേശിവലിവും അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അവസാന അര മണിക്കൂറിൽ മുന്നിര ബൗളര്മാര്ക്ക് പരിക്കേല്ക്കാന് ഞാന് ആഗ്രഹിച്ചിരുന്നില്ലെന്നും' സ്റ്റോക്സ് ചൂണ്ടിക്കാട്ടി.
ജഡേജയും സുന്ദറും സെഞ്ചുറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന് സ്റ്റോക്സ് കൈ കൊടുക്കാന് എത്തിയെങ്കിലും ജഡേജയും സുന്ദറും അതിന് തയാറായിരുന്നില്ല. തുടര്ന്ന് ജഡേജയും സ്റ്റോക്സും തമ്മില് വാക് പോരിലേര്പ്പെടുകയും ചെയ്തിരുന്നു. ഇരുവരും സെഞ്ച്വറി പൂര്ത്തിയാക്കിയശേഷമാണ് ഇന്ത്യ സമനിലക്ക് സമ്മതിച്ച് കൈകൊടുത്തത്. ഈ സമയം സ്റ്റോക്സ് ജഡേജക്ക് കൈ കൊടുത്തതുമില്ല. ഇതാണ് വിവാദമായത്.
Content Highlights: 'Was the draw offered earlier to prevent a century'; Stokes responds