ദ്വിരാഷ്ട്ര മത്സരം കളിക്കുന്നില്ലെങ്കിൽ ഏഷ്യ കപ്പിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടരുത്'; അസ്ഹറുദ്ധീൻ

ഏഷ്യ കപ്പിൽ ഇരുവരും ഒരേ ഗ്രൂപ്പിലാണ് കളിക്കുന്നത്

ഇന്ത്യയും പാകിസ്താനും ഏഷ്യ കപ്പിൽ ഒരേ ഗ്രൂപ്പിൽ കളിക്കുന്നതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് അസ്ഹറുദ്ധീൻ. ഇരു രാജ്യങ്ങളും ദ്വിരാഷ്ട്ര മത്സരം കളിക്കുന്നില്ലെങ്കിൽ മറ്റ് ടൂർണമെൻറിലും പരസ്പരം ഏറ്റുമുട്ടരുതെന്ന് അസ്ഹറുദ്ധീൻ പറഞ്ഞു.

''ഏഷ്യ കപ്പിൽ ഇരുവരും ഒരേ ഗ്രൂപ്പിലാണ് കളിക്കുന്നത്, ഒരേ ഗ്രൂപ്പിലെങ്കിലും ഇല്ലാതിരിക്കാൻ ശ്രമിക്കണമായിരിക്കുന്നു. നിലപാട് എല്ലാത്തിലും ഒരുപോലെ വേണമെന്ന്' അസ്ഹറുദ്ധീൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറെ കാലങ്ങളായി ഇന്ത്യയും പാക്സിതാനും തമ്മിൽ ദ്വിരാഷ്ട്ര ടൂർണമെന്റോ ത്രിരാഷ്ട്ര ടൂർണമെന്റോ കളിച്ചിട്ടില്ല.

ഇന്നലെയാണ് ഏഷ്യാ കപ്പ് ഫിക്‌സച്ചര്‍ പുറത്തുവന്നത്. യുഎഇയാണ് ടൂർണമെന്റിന് വേദിയാകുക. ഒരേ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനുമുള്ളത്. ഇരുവരും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം സെപ്റ്റംബര്‍ 14-നാണ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

Content Highlights: Mohammed Azharuddin Slams India vs Pakistan Asia Cup Matches

To advertise here,contact us