സെഞ്ച്വറി പൂർത്തിയാക്കി ജഡ്ഡുവും സുന്ദറും; മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയിൽ

ഇന്ത്യ- ഇംഗ്ലണ്ട് മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയിൽ.

ഇന്ത്യ- ഇംഗ്ലണ്ട് മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് നേടി. രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ അപരാജിത സെഞ്ച്വറികളാണ് ഇന്നിങ്‌സ് തോൽവി പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് സമനില നൽകിയത്.നേരത്തെ ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടിയിരുന്നു. കെ എൽ രാഹുൽ 90 റൺസിന് പുറത്തായി.

ഇന്നലെ 311 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടിരുന്നു.

ആദ്യ ഓവറിൽ തന്നെ സായ് സുദർശന്റെയും യശ്വസി ജയ്‌സ്വാളിന്റെയും വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ആത്മ വിശ്വാസം കൈവിടാതെ ഇന്ത്യ പോരാടുകയിരുന്നു. ഒടുവിൽ ജയത്തോളം പോന്ന സമനിലയും ഇന്ത്യ കൈക്കലാക്കി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 358 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് 669 റൺസിന്റെ കൂറ്റൻ മറുപടി നൽകിയിരുന്നു.

Content Highlights: Jaddu and Sundar complete centuries; Manchester Test ends in a draw

To advertise here,contact us