വേൾഡ് ലെജന്ഡ്സ് ചാമ്പ്യൻഷിപ്പില് വെടിക്കെട്ട് സെഞ്ച്വറിയുമായി വീണ്ടും എ ബി ഡിവില്ലിയേഴ്സ്. ഓസ്ട്രേലിയ ചാമ്പ്യൻസിനെതിരെ 39 പന്തിലാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം സെഞ്ച്വറി തികച്ചത്.
ആകെ മൊത്തം 46 പന്തിൽ 15 ഫോറുകളും എട്ട് സിക്സറുകളും അടക്കം 146 റൺസ് നേടി. ഡിവില്ലിയേഴ്സിന്റെ ബാറ്റിംഗ് കരുത്തില് ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 241 റണ്സടിച്ചു.
കഴിഞ്ഞ മത്സരത്തില് ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരെ 41 പന്തില് ഡിവില്ലിയേഴ്സ് സെഞ്ച്വറി നേടിയിരുന്നു. ഓസ്ട്രേലിയക്കെതിരെ 46 പന്തില് 123 റണ്സടിച്ച ഡിവില്ലിയേഴ്സ് 15 ഫോറും എട്ട് സിക്സും പറത്തി. ഇത് കൂടാതെ ആദ്യ മത്സരത്തിലും താരം വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു.
Content Highlights: AB de Villiers Hits A Century Off 39 Balls