ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമര്ശിച്ച് മുന് പരിശീലകന് രവി ശാസ്ത്രി. വാഷിംഗ്ടൺ സുന്ദറിന് പന്ത് നൽകാൻ വൈകിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനം
കഴിഞ്ഞ മത്സരത്തില് 4 വിക്കറ്റെടുത്ത ബൗളറാണ് സുന്ദര്. എന്നിട്ടും അവനെ ഈ ടെസ്റ്റില് പന്തെറിയാന് വിളിക്കുന്നത് 67-69 ഓവറുകളിലാണ്. ശുഭ്മാന് ഗില്ലിന്റെ തന്ത്രപരമായ പിഴവായിരുന്നു അത്, ശാസ്ത്രി കൂട്ടിച്ചേർത്തു. ആദ്യ ടെസ്റ്റ് കളിക്കുന്ന അന്ഷുല് കാംബോജിന് ബുംമ്രയ്ക്കൊപ്പം ന്യൂബോള് എറിയാൻ അവസരം നൽകിയതിനെയും അദ്ദേഹം വിമർശിച്ചു, ആ സ്ഥാനത്ത് സിറാജിനെയാണ് എറിയാൻ ഏല്പിക്കേണ്ടത് എന്നാണ് ശാസ്ത്രിയുടെ അഭിപ്രായം.
കുറെ മത്സരങ്ങളില് കളിക്കുമ്പോള് ഗില്ലിന്റെ ക്യാപ്റ്റൻസി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെങ്കിലും ഈ ഘട്ടത്തില് കോച്ച് ഗൗതം ഗംഭീറും സീനിയര് താരങ്ങളും ഗില്ലിനെ സഹായിക്കാന് തയാറാവണമെന്നും ശാസ്ത്രി പറഞ്ഞു. ടീമിലെ സീനിയര് താരങ്ങള്ക്കാണ് ഇക്കാര്യത്തില് ഗില്ലിനെ കൂടുതല് സഹായിക്കാനാകുക. എന്നാൽ അവർ അതിന് തയ്യാറാകുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു.
Content Highlights: Ravi Shastri criticizes Gill's captaincy