രണ്ടാം ഇന്നിങ്സിൽ പൊരുതാൻ ഇന്ത്യ; ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 358 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 669 റൺസ് നേടി.

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്. മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 358 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 669 റൺസ് നേടി. ഇതോടെ ആതിഥേയർക്ക് 311 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി.

ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടും ബെൻ സ്റ്റോക്‌സും സെഞ്ച്വറി നേടി. റൂട്ട് 151 റൺസും സ്റ്റോക്സ് 141 റൺസും നേടി. 94 റൺസ് നേടിയ ബെൻ ഡക്കറ്റും 84 റൺസ് നേടിയ സാക്ക് ക്രൗളിയും ഭേദപ്പെട്ട സംഭാവന നൽകി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബെൻ സ്റ്റോക്‌സാണ് തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി സായ് സുദർശനും യശ്വസി ജയ്‌സ്വാളും അർധ സെഞ്ച്വറി നേടി.

Content Highlights: India to fight in second innings; England take huge lead in first innings

To advertise here,contact us