311 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി. ആദ്യ ഓവറിൽ തന്നെ സായ് സുദർശന്റെയും യശ്വസി ജയ്സ്വാളിന്റെയും വിക്കറ്റുകൾ നഷ്ടമായി. സ്കോർ പൂജ്യത്തിൽ നിൽക്കുമ്പോഴായിരുന്നു ഇരു വിക്കറ്റുകളും വീണത്. ക്രിസ് വോക്സാണ് ഇന്ത്യയെ തകർത്തത്.
അതേ സമയം ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില് ഇംഗ്ലണ്ട് കൂറ്റന് ഒന്നാം ഇന്നിങ്സ് ലീഡ് നേടി. മാഞ്ചസ്റ്ററില് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 358 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 669 റൺസ് നേടി. ഇതോടെ ആതിഥേയർക്ക് 311 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി.
ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടും ബെൻ സ്റ്റോക്സും സെഞ്ച്വറി നേടി. റൂട്ട് 151 റൺസും സ്റ്റോക്സ് 141 റൺസും നേടി. 94 റൺസ് നേടിയ ബെൻ ഡക്കറ്റും 84 റൺസ് നേടിയ സാക്ക് ക്രൗളിയും ഭേദപ്പെട്ട സംഭാവന നൽകി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബെൻ സ്റ്റോക്സാണ് തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി സായ് സുദർശനും യശ്വസി ജയ്സ്വാളും അർധ സെഞ്ച്വറി നേടി.
Content Highlights:India lost two wickets in the first over itself