റൂട്ടിനെ വീഴ്ത്താനുള്ള സുവര്‍ണാവസരം പാഴാക്കി; യുവതാരത്തോട് കയര്‍ത്ത് ജഡേജ, വീഡിയോ

റൂട്ടിനെ പുറത്താക്കാനുള്ള സുവർണാവസരം ഇന്ത്യയ്ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു

ഇന്ത്യയെ വിറപ്പിച്ച ഇന്നിങ്സ് കാഴ്ചവെച്ചാണ് ഇം​ഗ്ലണ്ട് താരം ജോ റൂട്ട് പുറത്തായത്. മാഞ്ചസ്റ്റർ ടെസ്റ്റിൽ‌ ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറിയും കടന്ന് മുന്നേറിയിരുന്ന റൂട്ട് 248 പന്തിൽ 150 റൺസെടുത്താണ് കൂടാരം കയറിയത്. ഇം​ഗ്ലണ്ടിന് ലീഡ് സമ്മാനിച്ച ഇന്നിങ്സ് പുറത്തെടുത്ത റൂട്ടിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.

എന്നാൽ റൂട്ടിനെ പുറത്താക്കാനുള്ള സുവർണാവസരം ഇന്ത്യയ്ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഓൾഡ് ട്രഫോർഡിലെ മൂന്നാം ദിനത്തിൽ ഇന്ത്യയുടെ അരങ്ങേറ്റ താരം അൻഷുൽ കാംബോജിന്റെ ഫീൽഡിങ് പിഴവാണ് റൂട്ടിന് 'ലൈഫ് ലൈൻ' നൽകിയിരുന്നത്. നിർണായക അവസരം നഷ്ടപ്പെടുത്തിയ അൻഷുലിനെ സ്റ്റാർ ഓൾറൗണ്ടർ‌ രവീന്ദ്ര ജഡേജ ശകാരിക്കുകയും ചെയ്തിരുന്നു.

pic.twitter.com/Fh7dXQIX4S

ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ 54-ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് റൂട്ട് ഗള്ളിയിലേക്ക് അടിച്ചു. ഗള്ളിയിലെ ഫീൽഡ് ചെയ്തിരുന്ന ജഡേജ റണ്ണൗട്ടിനായി സ്റ്റംപ്സിന് നേരെ ത്രോ ചെയ്യുകയായിരുന്നു. ത്രോ സ്റ്റംപിന് മുകളിലൂടെ പോയപ്പോൾ ജോ റൂട്ട് ക്രീസിന്റെ അടുത്തെങ്ങും ഉണ്ടായിരുന്നില്ല, പക്ഷേ ഇന്ത്യയ്ക്ക് നിർഭാഗ്യവശാൽ അത് എടുക്കാൻ ആരും ഉണ്ടായിരുന്നില്ല. മിഡ് ഓണിൽ ഫീൽഡ് ചെയ്യുകയായിരുന്ന അൻഷുൽ കാംബോജ് ബാക്കപ്പിന് വന്നെങ്കിലും അരങ്ങേറ്റക്കാരനായ അൻഷുൽ സ്റ്റംപിനടുത്ത് സ്ഥാനം പിടിക്കാത്തതോടെ റൂട്ട് രക്ഷപ്പെടുകയായിരുന്നു. ഇതോടെ ജഡേജ അതൃപ്തി പ്രകടമാക്കുകയും ചെയ്തു.

Content Highlights: Ravindra Jadeja Fumes At Anshul Kamboj As Joe Root Survives Run-Out Scare

To advertise here,contact us