വേൾഡ് ലെജൻഡ് ചാമ്പ്യൻഷിപ്പ്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വമ്പൻ തോൽവി

വേൾഡ് ലെജൻഡ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കൻ ചാംപ്യൻസിനോട് വമ്പൻ തോൽവി വഴങ്ങി ഇന്ത്യൻ ചാംപ്യൻസ്.

വേൾഡ് ലെജൻഡ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കൻ ചാംപ്യൻസിനോട് വമ്പൻ തോൽവി വഴങ്ങി ഇന്ത്യൻ ചാംപ്യൻസ്. 88 റൺസിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്കൻ ചാംപ്യൻസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ചാംപ്യൻസ് 111 റൺസാണ് നേടിയത്. 18. 2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കെ മഴ പെയ്തു. തുടർന്ന് ഡി ആർ എസ് പ്രകാരം ദക്ഷിണാഫ്രിക്കയ്ക്ക് 88 റൺസിന്റെ വിജയം നിശ്ചയിക്കുകയായിരുന്നു.

ഇന്ത്യൻ നിരയിൽ 37 റൺസ് നേടിയ സ്റ്റുവർട്ട് ബിന്നി മാത്രമാണ് തിളങ്ങിയത്. മറ്റാർക്കും മികവ് തെളിയിക്കാനായില്ല.

നേരത്തെ 30 പന്തിൽ നിന്ന് 63 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ ചാംപ്യൻസിന്റെ ക്യാപ്റ്റൻ കൂടിയായ ഡിവില്ലിയേഴ്‌സിന്റെ മിയകാവിലാണ് ദക്ഷണാഫ്രിക്ക കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. ഹാഷിം അംലയും (19 പന്തിൽ 22) റുഡോൾഫും (20 പന്തിൽ 24) ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights: World Legends Championship; India suffers huge defeat against South Africa

To advertise here,contact us