മിസ്റ്റർ 360 ഡിഗ്രി ഈസ് ബാക്ക്!; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കെതിരെ ABD യുടെ അതിവേഗ ഫിഫ്റ്റി

മൂന്ന് ഫോറുകളും നാല് കൂറ്റൻ സിക്സറുകളും ഇതിൽ ഉൾപ്പെടുന്നു.

തന്റെ 360 ഡിഗ്രി ഷോട്ടുകൾക്കും ഗ്രൗണ്ടിലെ വേഗതയ്ക്കും ഒട്ടും കോട്ടം വന്നിട്ടില്ലെന്ന് തെളിയിച്ച് ഡിവില്ലിയേഴ്സ്. ലെജൻഡ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കെതിരെ വെറും 30 പന്തിൽ നിന്ന് 63 റൺസാണ് ദക്ഷണാഫ്രിക്കൻ ചാംപ്യൻസിന്റെ ക്യാപ്റ്റൻ കൂടിയായ ഡിവില്ലിയേഴ്സ് നേടിയത്. മൂന്ന് ഫോറുകളും നാല് കൂറ്റൻ സിക്സറുകളും ഇതിൽ ഉൾപ്പെടുന്നു.

അതേ സമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. ഹാഷിം അംലയും (19 പന്തിൽ 22) റുഡോൾഫും (20 പന്തിൽ 24) ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്ക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റ് നേടി.

Content Highlights: Mr. 360 Degrees is back!; ABD's fastest fifty against India in the Legends Championship

To advertise here,contact us