'ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയുടെ ശക്തി കണ്ട് ഇന്ത്യ നന്നായി പേടിച്ചു'; പ്രതികരണവുമായി ഹാരി ബ്രൂക്ക്

മാഞ്ചസ്റ്ററിൽ നാളെ മുതൽ ആരംഭിക്കുന്ന നാലാം ടെസ്റ്റിന് മുന്നോടിയായി പ്രതികരണവുമായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്

മാഞ്ചസ്റ്ററിൽ നാളെ മുതൽ ആരംഭിക്കുന്ന നാലാം ടെസ്റ്റിന് മുന്നോടിയായി പ്രതികരണവുമായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയുടെ ഡെപ്ത്ത് കണ്ട് ഇന്ത്യ ശരിക്കും പേടിച്ചുവെന്ന് ഹാരി പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ 372 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും ഇംഗ്ലണ്ട് അത് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ ശരിക്കും ഭയന്നു. അതുകൊണ്ടാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 608 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. ഞങ്ങള്‍ക്ക് മുന്നില്‍ എത്രയ വലിയ വിജയലക്ഷ്യമാണ് ഉയര്‍ത്തേണ്ടത് എന്ന കാര്യത്തില്‍ അവര്‍ക്ക് ഭയമുണ്ടായിരുന്നു. അത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ആ ആത്മവിശ്വാസമാണ് ലോര്‍ഡ്സ് ടെസ്റ്റിലെ ഞങ്ങളുടെ 22 റണ്‍സ് ജയത്തിലും പ്രതിഫലിച്ചത്, ഹാരി കൂട്ടിച്ചേർത്തു.

അതേസമയം ലോർഡ്സിൽ 22 റൺസിന് പൊരുതിത്തോറ്റ ഇന്ത്യ പരമ്പരയിൽ 2-1ന് പിന്നിലാണ്. അതുകൊണ്ടു തന്നെ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് ടീം ഇന്ത്യക്ക് നിർണായകമാണ്.

Content Highlights: 'India was really scared by the strength of England's batting line-up'; Harry Brook reacts

To advertise here,contact us