'നിങ്ങള്‍ക്ക് എന്നോട് അസൂയ ഉണ്ടായിരുന്നില്ലേ'; അശ്വിന്റെ ചോദ്യത്തിന് ഹർഭജന്റെ മറുപടി വൈറൽ

ഇന്ത്യയുടെ മുന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്ങും രവിചന്ദ്രന്‍ അശ്വിനും ഇടയില്‍ അസൂയയുണ്ടായിരുന്നെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നു

ഇന്ത്യയുടെ മുന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്ങും രവിചന്ദ്രന്‍ അശ്വിനും ഇടയില്‍ അസൂയയുണ്ടായിരുന്നെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നു. ഇപ്പോഴിതാ ഇരുവരും ഇതിന് ഉത്തരം നൽകിയിരിക്കുകയാണ്. തന്നോട് ഹർഭജന് അസൂയയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അസൂയയുണ്ടായിരുന്നാൽ പോലും അത് തെറ്റാകില്ലെന്നും ഗ്രൗണ്ടിൽ ആരോഗ്യകരമായ മത്സരമാകാമെന്നും ഹർഭജൻ മറുപടി പറഞ്ഞു.

ഒരു പുതിയ താരം വരുമ്പോൾ സ്വാഭാവികമാകുമ്പോഴും അത് നിലനിൽപ്പിനെ ബാധിക്കും, പക്ഷെ അത് കുറച്ചുകൂടി മെച്ചപ്പെടാൻ നമ്മെ പ്രേരിപ്പിക്കും. അത് പ്രകടനത്തിലും ഗുണം ചെയ്തിട്ടുണ്ടെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

അതേ സമയം സമാന ചോദ്യം ഹർഭജൻ അശ്വിനോടും ചോദിച്ചു. അസൂയ തോന്നിയിട്ടുണ്ടെങ്കിൽ പോലും അത് ന്യായീകരിക്കാവുന്നതാണ്. നമ്മളെല്ലാവരും മനുഷ്യരാണ് എന്നായിരുന്നു അശ്വിന്റെ മറുപടി.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച രണ്ട് സ്പിന്നർമാരാണ് അശ്വിനും ഹർഭജനും. മൂന്ന് ഫോർമാറ്റിൽ കൂടി ഇന്ത്യയ്ക്കായി എഴുന്നൂറിലധികം വിക്കറ്റുകൾ നേടിയവരാണ് ഇരുവരും.

Content Highlights: ‘You think I’m jealous?’: Harbhajan Singh asks Ashwin, gets brutally honest reply | VIDEO

To advertise here,contact us