പാകിസ്താനെതിരെ കളിക്കില്ലെന്ന് ഇന്ത്യൻ താരങ്ങൾ; വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് പ്രതിസന്ധിയിൽ

ടൂർണമെൻ്റിൽ നാളെ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്

വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരം പ്രതിസന്ധിയിൽ. ജമ്മു കാശ്മിരീലെ പഹൽ​ഗാമിൽ ഏപ്രിൽ 22ന് പാകിസ്താൻ നടത്തിയ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന് പിന്മാറിയതാണ് ടൂർണമെന്റ് നടത്തിപ്പിന് തിരിച്ചടിയാകുന്നത്. ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ എന്നിവർ ഇതിനോടകം നാളെ നടക്കാനിരിക്കുന്ന പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ട്. റെവ്സ്പോർട്സാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

🚨 Harbhajan Singh, Yusuf Pathan, Irfan Pathan have withdrawn from the WCL match against Pakistan: Sources

വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കായുള്ള ടൂർണമെന്റാണ് വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്. കഴിഞ്ഞ വർഷം നടന്ന ടൂർണമെന്റിന്റെ ആദ്യ പതിപ്പിൽ യുവരാജ് സിങ് നയിച്ച ഇന്ത്യ ചാംപ്യൻസ് ജേതാക്കളായിരുന്നു. ടൂർണമെന്റിന്റെ രണ്ടാം പതിപ്പ് ഇന്നലെയാണ് തുടക്കമായത്. നാളെ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണയും യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കളത്തിലെത്തുക.

വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീം: യുവരാജ് സിങ് (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, പിയൂഷ് ചൗള, സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, വിനയ് കുമാര്‍, അഭിമന്യു മിഥുന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഗുര്‍കീരത് മന്‍.

Content Highlights:  Indian players pull out of IND vs PAK game

To advertise here,contact us