ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില് ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ കളിക്കുമോ എന്നാണ് ആരാധകര് ഉറ്റുനോക്കുന്നത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങളില് മാത്രമാണ് കളിപ്പിക്കുകയെന്ന് ടീം മാനേജ്മെന്റ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ടീമിന്റെ നിര്ണായക താരങ്ങളില് ഒരാളായ ബുംറയുടെ ജോലിഭാരം കുറയ്ക്കുന്നത് പരിഗണിച്ചാണ് ഇത്തരത്തില് കടുത്ത തീരുമാനത്തിലേക്ക് മാനേജ്മെന്റ് എത്തിയത്.
എന്നാല് ഈ തീരുമാനത്തിനെതിരെ രൂക്ഷവിമര്ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുന് ക്യാപ്റ്റനായ ദിലീപ് വെങ്സര്ക്കാര്. കായികക്ഷമതയില്ലെങ്കില് പരമ്പരയില് നിന്ന് വിട്ടുനില്ക്കണമായിരുന്നെന്നും ഏതൊക്ക ടെസ്റ്റില് കളിക്കുമെന്ന് ഒരു കളിക്കാരന് തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വെങ്സര്ക്കാര് തുറന്നടിച്ചു.
"If you are unfit, then don't play at all." ❌🗣 Dilip Vengsarkar makes a bold statement on Jasprit Bumrah.#INDvsENG #JaspritBumrah #ENGvsIND pic.twitter.com/zAiRFTc0Cj
'ഏതൊക്കെ ടെസ്റ്റ് കളിക്കണമെന്ന് ബോളര്മാര് തിരഞ്ഞെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നിങ്ങള്ക്ക് കായികക്ഷമതയുണ്ടെങ്കില് രാജ്യത്തിന് വേണ്ടി എല്ലാ മത്സരങ്ങളും കളിക്കണം. ബുംറ ഒരു ലോകോത്തര ബോളറാണ്. ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള് വിജയിപ്പിക്കാന് അദ്ദേഹത്തിന് സാധിക്കും. നിങ്ങള് ഒരു വിദേശ പര്യടനത്തിനുള്ള ടീമില് ഉള്പ്പെട്ടാല് അതിലെ എല്ലാ മത്സരങ്ങളും കളിക്കണം. വ്യക്തിപരമായ മുന്ഗണനകളെ അടിസ്ഥാനമാക്കി മത്സരങ്ങള് തിരഞ്ഞെടുക്കുന്നത് അനുവദിക്കരുത്', റെവ്സ്പോര്ട്സിന് നല്കിയ അഭിമുഖത്തില് വെങ്സര്ക്കാര് തുറന്നുപറഞ്ഞു.
'ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള് കളിക്കുകയെന്നതാണ് പ്രധാനം. ഫിറ്റ്നസ് ഇല്ലെങ്കില് ഒരു മത്സരവും കളിക്കാതിരിക്കുക. ആദ്യ ടെസ്റ്റിന് ശേഷം ഏഴോ എട്ടോ ദിവസങ്ങള് കഴിഞ്ഞാണ് രണ്ടാം ടെസ്റ്റ് നടന്നത്. ഈ ഇടവേള ലഭിച്ചിട്ടും ബുംറയെ രണ്ടാം ടെസ്റ്റില് ഇറക്കിയില്ല. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ഒരുപക്ഷേ ഗംഭീറിനും അജിത് അഗാര്ക്കറിനും ഇത് അംഗീകരിക്കാനാവുമായിരിക്കും', വെങ്സര്ക്കാര് കൂട്ടിച്ചേര്ത്തു.
Content Highlights: Dilip Vengsarkar fumes at Jasprit Bumrah for picking matches on personal preferences