ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അമിതജോലി ഭാരം കണക്കിലെടുത്ത് ജസ്പ്രീത് ബുംമ്രയ്ക്ക് വിശ്രമം അനുവദിക്കുന്നതിൽ പ്രതികരണവുമായി മുൻ താരം ആകാശ് ചോപ്ര. ബുംമ്രയുടെ മാത്രമല്ല സിറാജിന്റെ ജോലിഭാരവും കണക്കിലെടുക്കണമെന്നാണ് ചോപ്രയുടെ നിർദ്ദേശം. സിറാജിനെക്കുറിച്ച് ആരും സംസാരിക്കാത്തത് നീതികേടാണെന്നും ചോപ്ര പറഞ്ഞു.
'ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്ന് ടെസ്റ്റിലും സിറാജ് കളിച്ചിരുന്നു. ഈ പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതല് പന്തെറിഞ്ഞ ബൗളറാണ് സിറാജ്. എന്നിട്ടും സിറാജിന്റെ ജോലിഭാരത്തെക്കുറിച്ചുമാത്രം ആരും ഒന്നും സംസാരിക്കുന്നില്ല. ഇത് നീതികേടാണ്.' ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലില് പറഞ്ഞു.
'ക്രിക്കറ്റിനായി കഠിനാധ്വാനം ചെയ്യുന്ന ബൗളറാണ് സിറാജ്. ധാരാളം ഓവറുകള് സിറാജ് എറിയുന്നുണ്ട്. ഓരോ പന്തെറിയുമ്പോഴും കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനും സിറാജ് ശ്രമിക്കുന്നുണ്ട്,' ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
അതിവേഗം ഓടിയെത്തി ഹൃദയംകൊണ്ടാണ് സിറാജ് പന്തെറിയുന്നത്. പിച്ചില് നിന്ന് യാതൊരു സഹായവും ലഭിക്കാത്തപ്പോഴും സിറാജ് മികച്ച പ്രകടനത്തിനായി ശ്രമിക്കും. ഒരിക്കലും സിറാജ് വിശ്രമം ആവശ്യപ്പെടാറില്ല. ചാംപ്യൻസ് ട്രോഫി ടീമില് നിന്ന് തഴയപ്പെട്ടിട്ടും ഇന്ത്യൻ ടീമില് തിരിച്ചെത്താനായത് സിറാജിന്റെ പോരാട്ടവീര്യം കൊണ്ടാണ്. ആകാശ് ചോപ്ര വ്യക്തമാക്കി.
Content Highlights: Aakash Chopra believes that no discussion over Mohammed Siraj's workload