ത്രിരാഷ്ട്ര ടി20 പരമ്പരയില് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്ഡ്. ഹരാരെ സ്പോര്ട്സ് ക്ലബ്ബ് ഗ്രൗണ്ടില് നടന്ന മത്സരത്തില് 21 റണ്സ് ജയമാണ് ന്യൂസിലാന്ഡ് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലാന്ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില് 173 റണ്സാണ് നേടിയത്. 75 റണ്സെടുത്ത ടിം റോബിന്സണാണ് ടോപ് സ്കോറര്. ഒരു ഘട്ടത്തില് 70 റണ്സിന് 5 വിക്കറ്റ് എന്ന നിലയില് തകര്ന്നെങ്കിലും ടിം റോബിന്സണും അരങ്ങേറ്റക്കാരന് ബെവോണ് ജേക്കബ്സും ചേര്ന്ന് നേടിയ 103 റണ്സിന്റെ അപരാജിത കൂട്ടുകെട്ടാണ് ന്യൂസിലാന്ഡിന് മികച്ച സ്കോര് സമ്മാനിച്ചത്.
Victory in our opening match of the T20I Tri-Series! 3 wickets each for Jacob Duffy (3-20) & Matt Henry (3-34) to seal the win. Scorecard | https://t.co/l3wSeLKNuJ #SAvNZ #CricketNation 📷 = Zimbabwe Cricket pic.twitter.com/TrbCdYD2ff
57 പന്തില് 75 റണ്സ് നേടിയ റോബിന്സണ് ന്യൂസിലാന്ഡ് ഇന്നിംഗ്സിന് അടിത്തറ പാകിയപ്പോള്, ജേക്കബ്സ് 30 പന്തില് 44 റണ്സെടുത്ത് മികച്ച പിന്തുണ നല്കി. ഇതോടെ ന്യൂസിലാന്ഡ് 173 റണ്സെന്ന സ്കോറിലെത്തി.
മറുപടി ബാറ്റിങ്ങിനെത്തിയ ദക്ഷിണാഫ്രിക്ക 18.2 ഓവറില് 152 റണ്സിന് എല്ലാവരും പുറത്തായി. 35 റണ്സ് നേടിയ ഡെവാള്ഡ് ബ്രെവിസാണ് പ്രോട്ടീസിന്റെ ടോപ് സ്കോറർ. 174 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ദക്ഷിണാഫ്രിക്ക ലുവാന്-ഡ്രെ പ്രിട്ടോറിയസിന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ (17 പന്തില് 27 റണ്സ്) മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് വിക്കറ്റുകള് വീണതോടെ പരാജയം വഴങ്ങി.
മൂന്ന് വിക്കറ്റ് വീതം നേടിയ മാറ്റ് ഹെന്റി, ജേക്കബ് ഡഫി എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്ത്തത്. സിംബാബ്വെയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. ആദ്യ മത്സരത്തില് സിംബാബ്വെയെ ദക്ഷിണാഫ്രിക്ക തോല്പ്പിച്ചിരുന്നു.
Content Highlights: South Africa Vs New Zealand 2nd T20I Highlights: Kiwis Beat Proteas By 21 Runs