ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡ വിടാനൊരുങ്ങുന്നെന്ന് റിപ്പോർട്ട്. ഐപിഎൽ ജേതാവും ആർസിബി വൈസ് ക്യാപ്റ്റനുമായ ജിതേഷ് നിലവിൽ ബറോഡ ടീമിന്റെ ഭാഗമാണ്. ബറോഡ വിടുന്ന ജിതേഷ് ഇനി വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ വിദർഭയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായാണ് സൂചന.
ബറോഡയ്ക്ക് വേണ്ടി 18 ഫാസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം അടുത്ത സീസണോടെ വിദർഭക്കൊപ്പം കളത്തിലിറങ്ങും. സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയ്ക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് താരത്തിന് ഐപിഎല്ലിലേക്കുള്ള വഴിയൊരുക്കിയത്.
Jitesh Sharma will play for Baroda in upcoming season 😳🔥🔥 pic.twitter.com/VxX33lXPaH
ഐപിൽഎല്ലിൽ മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് ടീമുകൾക്കായി കളിച്ച താരത്തെ 11 കോടി രൂപക്കാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കഴിഞ്ഞ മെഗാ ലേലത്തിൽ ടീമിലെത്തിച്ചത്. സീസണിൽ 11 ഇന്നിങ്സിൽ നിന്നായി 265 റൺസ് സ്വന്തമാക്കിയ ജിതേഷ് സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്നു. 2023 ൽ നേപ്പാളിനെതിരെ ദേശീയ കുപ്പായത്തിൽ അരങ്ങേറിയ താരം ഇതുവരെ ഒമ്പത് ടി20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
Content Highlights: Jitesh Sharma moves to Baroda from Vidarbha, Reports