ജയത്തിന് 21 റൺസ് അകലെയാണ് ലോർഡ്സിൽ ഇന്നലെ ഇന്ത്യ വീണത്. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ രക്ഷാ പ്രവർത്തനം നടത്താന് ശ്രമിച്ചെങ്കിലും ആർച്ചറും സ്റ്റോക്സും ബ്രൈഡൻ കാർസും ചേർന്ന് ഇന്ത്യയെ വരിഞ്ഞു മുറുക്കി.
ഒടുവിൽ 75ാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് സിറാജിന വീഴ്ത്തി ഷൊഐബ് ബഷീർ ഇംഗ്ലണ്ടിന് ആവേശ ജയം സമ്മാനിച്ചു. സിറാജ് പ്രതിരോധിച്ച പന്ത് ബാറ്റിൽ കൊണ്ട ശേഷം ഉരുണ്ടെത്തി ബെയിൽസ് ഇളക്കുകകയായിരുന്നു. ഏറെ നിർഭാഗ്യകരമായ രീതിയിൽ പുറത്തായതിന്റെ നിരാശയിൽ നിറ കണ്ണുകളോടെ മൈതാനത്തിരുന്നു സിറാജ്.
ഉടൻ ഇംഗ്ലീഷ് താരങ്ങളായ ഹാരി ബ്രൂക്കും, ജോ റൂട്ടും, ബെൻ സ്റ്റോക്സും താരത്തിന് അരികിലെത്തി ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.
Siraj misbehaved with Root in the first innings, but still, Root is greeting him warmly. We really chose the right person to idolize. pic.twitter.com/7bUAhhbQwk
പത്താം വിക്കറ്റിൽ 30 പന്തുകൾ പ്രതിരോധിച്ച് ഇന്ത്യക്ക് അവസാന പ്രതീക്ഷ നൽകിയിരുന്നു സിറാജ്. എന്നാൽ താരം വീണതോടെ ജഡേജയും നിസ്സഹായനായി. രണ്ടാം ഇന്നിങ്സിൽ 170 റൺസിനാണ് ഇന്ത്യ കൂടാരം കയറിയത്.
Story Highlight: Siraj in tears at Lords; English players come to console him