സുന്ദർ ട്രിക്ക്; രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റിങ്ങ് തകർച്ച

സ്പിന്നർ വാഷിങ്ടൺ സുന്ദറാണ് മൂന്ന് വിക്കറ്റുകളും നേടിയത്.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വീണ്ടും ബാറ്റിങ് തകർച്ച. ഇംഗ്ലണ്ടിന് നാല് വിക്കറ്റുകൾ കൂടി നഷ്ടമായി. സ്പിന്നർ വാഷിങ്ടൺ സുന്ദറാണ് മൂന്ന് വിക്കറ്റുകളും നേടിയത്.

നേരത്തെ 87 റൺസിന് നാല് എന്ന നിലയിൽ നിന്നും കരകയറി 154 റൺസിന് നാല് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തിരിച്ചുവന്നിരുന്നു. തൊട്ടുപിന്നാലെയായിരിക്കുന്നു സുന്ദറിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. സുന്ദറിന് പിന്നാലെ ബുംമ്രയും വിക്കറ്റ് നേടിയതോടെ ഇംഗ്ലണ്ട് 182 റൺസിന് എട്ട് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

നേരത്തെ സിറാജിന്റെ മിന്നും ബൗളിങ്ങാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. സിറാജിന് പിന്നാലെ നിതീഷ് കുമാറും ആകാശ് ദ്വീപും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 40 റൺസ് നേടിയ ജോ റൂട്ടാണ് നിലവിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു.

Content Highlights: Washington Sundar removes 3 wickets; england collapse in lords

To advertise here,contact us