93 വർഷത്തെ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രം; ലോർഡ്‌സിൽ ക്ലാസായി രാഹുൽ

ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി കെ എല്‍ രാഹുല്‍.

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി കെ എല്‍ രാഹുല്‍. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ലോര്‍ഡ്സില്‍ ഒരു ഇന്ത്യൻ താരം ഒന്നില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്നത്.

രാഹുലിന് പുറമെ മുന്‍ ഇന്ത്യൻ നായകന്‍ ദിലീപ് വെങ്സര്‍ക്കാര്‍ മാത്രമാണ് ലോര്‍ഡ്സില്‍ ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരം. വെങ്സര്‍ക്കാര്‍ ലോര്‍ഡ്സില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 1979ലായിരുന്നു ലോര്‍ഡ്സില്‍ അവസാനം സെഞ്ചുറി നേടിയത്.

അതേ സമയം ലോര്‍ഡ്സിലെ രാഹുലിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയായിരുന്നു ഇന്ന് ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. 2021ലെ ഇംഗ്ലണ്ട് പരമ്പരയിലും ലോര്‍ഡ്സില്‍ രാഹുല്‍ സെഞ്ച്വറി നേടിയിരുന്നു. അന്ന് 129 റണ്‍സെടുത്ത രാഹുല്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ 100 റണ്‍സെടുത്ത് പുറത്തായി.

മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 387 പിന്തുടർന്ന ഇന്ത്യ 88 ഓവർ പിന്നിടുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടിയിട്ടുണ്ട്. കെ എൽ രാഹുലിന്റെ സെഞ്ച്വറിയ്ക്ക് പുറമെ റിഷഭ് പന്ത് 74 റൺസ് നേടി.

Content Highlights:This is only the second time in the 93-year history; Rahul is classy at Lord's

To advertise here,contact us