ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റായ ലോർഡ്സിൽ അആക്രമണം മാറ്റിവച്ച് പ്രതിരോധിച്ച് കളിച്ച ഇന്ത്യൻ താരങ്ങളെ പരിഹസിച്ച ഇംഗ്ലിഷ് താരം ബെൻ ഡക്കറ്റിന് തക്ക മറുപടിയുമായി റിഷഭ് പന്ത്. ബാറ്റിങ്ങിൽ ഇന്ത്യയുടെ പ്രതിരോധ സമീപനത്തെ പരിഹസിച്ച് സമനിലയ്ക്ക് കളിക്കുകയാണോ എന്ന് ചോദിച്ച ഡക്കറ്റിന്, അതേ നാണയത്തിൽ പന്ത് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഒരുനിമിഷം പോലും ആലോചിക്കാതെ ‘അതെ, നിങ്ങളേപ്പോലെ തന്നെ’ എന്ന് മറുപടി നൽകിയാണ് പന്ത് ഡക്കറ്റിന്റെ വായടപ്പിച്ചത്. ഇവരുടെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെ ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
pic.twitter.com/vfloFoU4CV
പതിവിന് വിപരീതമായി ബാസ് ബോൾ ശൈലി മാറ്റിവെച്ച് പ്രതിരോധിച്ചാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് കളിച്ചത്. ഈ സമീപനത്തെ ഇന്ത്യൻ താരങ്ങൾ പരിഹസിച്ചിരുന്നു. ബാസ് ബോൾ കളിക്കൂ, ഞങ്ങൾക്ക് കാണാൻ കൊതിയാകുന്നു എന്നായിരുന്നു പേസർ സിറാജിന്റെ പരിഹാസം. ശേഷം വെൽക്കം ടു ബോറിങ് ക്രിക്കറ്റ് എന്ന് ഗില്ലും പരിഹസിച്ചു.
അതേ സമയം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 387 പിന്തുടർന്ന ഇന്ത്യ 88 ഓവർ പിന്നിടുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടിയിട്ടുണ്ട്. കെ എൽ രാഹുലിന്റെ സെഞ്ച്വറിയ്ക്ക് പുറമെ റിഷഭ് പന്ത് 74 റൺസ് നേടി. നേരത്തെ ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.
Content Highlights: 'Same Like You': Rishabh Pant Fires Back At Ben Duckett’s Sledge