ഒരോവറിൽ ഹാട്രിക്ക് കുറിക്കുന്നതൊക്കെ ക്രിക്കറ്റ് മൈതാനങ്ങളില് നമ്മള് കണ്ടിട്ടുണ്ട്. എന്നാൽ ഒറ്റ മത്സരത്തില് തുടർച്ചയായ ഓവറുകളില് ഒരാൾ രണ്ട് ഹാട്രിക്കുകൾ സ്വന്തം പേരിലാക്കിയാലോ, ക്രിക്കറ്റ് ലോകത്ത് അങ്ങനെയൊരു അപൂർവ നിമിഷം പിറന്നിരിക്കുകയാണിപ്പോള്
യു.കെയിലെ ഇപ്സ്വിച്ച് ആൻഡ് കോൾചെസ്റ്റർ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി ഈ നേട്ടം സ്വന്തമാക്കിയത് മുകേഷ് കുമാർ സാധക് എന്ന ഇന്ത്യൻ സ്പിന്നറാണ്. 21 റൺസ് വഴങ്ങി ആറ് താരങ്ങളെയാണ് മുകേഷ് കളിയില് കൂടാരം കയറ്റിയത്. അഞ്ച് പേരുടെ കുറ്റി തെറിപ്പിച്ച മുകേഷ് ഒരാളെ ഫീൽഡറുടെ കയ്യിലുമെത്തിച്ചു.
ഔട്ടായ അഞ്ച് പേർ മടങ്ങിയത് സംപൂജ്യരായാണ്. മറ്റൊരു താരത്തെ റണ്ണൗട്ടാക്കുക കൂടെ ചെയ്ത മുകേഷ് മത്സരത്തിൽ ആകെ ഏഴ് വിക്കറ്റുകളിലാണ് പങ്കാളിയായത്. കളിയില് ഏഴ് വിക്കറ്റിന് തന്നെയായിരുന്നു ഇപ്സ്വിച്ചിന്റെ വിജയം.
പന്ത് കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും കിഷോർ വിജയത്തിൽ പങ്കാളിയായി. രണ്ട് ഫോറും ഒരു സിക്സുമടക്കം പുറത്താവാതെ 14 റൺസും താരം തന്റെ പേരിൽ കുറിച്ചു. ഇതിന് മുമ്പ് ഒരു മത്സരത്തിൽ രണ്ട് ഹാട്രിക്ക് കുറിച്ച താരങ്ങളിലൊരാൾ ഓസീസിന്റെ മിച്ചൽ സ്റ്റാർക്കാണ്. 2017 ൽ ഷെഫീൽഡ് ഷീൽഡിനെതിരെ ന്യൂ സൗത്ത് വെയിൽസിനായി താരം ഒരു മത്സരത്തിൽ രണ്ട് ഹാട്രിക്ക് സ്വന്തം പേരിലാക്കി. 113 വർഷം മുമ്പ് ഓസ്ത്രേലിയയുടെ ജിമ്മി മാത്യൂസും ഒരു മത്സരത്തിൽ രണ്ട് ഹാട്രിക്ക് കുറിച്ചിരുന്നു. എന്നാൽ ഇത് രണ്ടും രണ്ട് ഇന്നിങ്സുകളിലായിട്ടായിരുന്നു.
Story Highlight: Two hat-tricks in consecutive overs; Indian cricketer with a rare achievement