ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യ അണ്ടര് 19 ടീമിനായും ചരിത്രം കുറിച്ചിരിക്കുയാണ് വൈഭവ് സൂര്യവംശി എന്ന പതിനാലുകാരൻ. ഇംഗ്ലണ്ട് അണ്ടര് 19 ടീമിനെതിരായ പരമ്പരയിൽ അതിവേഗ സെഞ്ച്വറി കുറിച്ച വൈഭവ് റെക്കോർഡുകള് തിരുത്തിയെഴുതിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യൻ കൗമാരപ്പട സ്വന്തമാക്കുകയും ചെയ്തു.
തകര്പ്പന് പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ടിലും തരംഗമാവുകയാണ് വൈഭവ്. വൈഭവിനെ കാണാനായി ഒട്ടേറെ ആരാധകരാണ് സ്റ്റേഡിയത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് ആരാധികമാർ വൈഭവിനെ കാണാനായി ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തിലെത്തി. ആറ് മണിക്കൂറുകളോളം യാത്രചെയ്താണ് ഇവർ താരത്തെ കാണാനായെത്തിയത്.
Proof why we have the best fans 🫡🚗 Drove for 6 hours to Worcester👚 Wore their Pink🇮🇳 Cheered for Vaibhav & Team IndiaAanya and Rivaa, as old as Vaibhav himself, had a day to remember 💗 pic.twitter.com/9XnxswYalE
ആന്യ, റിവാ എന്നീ പെണ്കുട്ടികളാണ് വൈഭവിനെ കാണാനായി സ്റ്റേഡിയത്തിലെത്തിയത്. രാജസ്ഥാന് റോയല്സിന്റെ ജേഴ്സിയണിഞ്ഞ ഇരുവരും വൈഭവിനൊപ്പം ചിത്രമെടുക്കുകയും ചെയ്തു. രാജസ്ഥാന് റോയൽസ് ഈ ചിത്രം അവരുടെ സാമൂഹികമാധ്യമങ്ങളില് പങ്കുവെച്ചിട്ടുമുണ്ട്.
Content Highlights: Two young girls drive for six hours to meet Vaibhav Suryavanshi in England