സ്കോട്‌ലാന്‍ഡിനെ തോൽപ്പിച്ചു; ടി20 ലോകകപ്പ് 2026 യോഗ്യതയ്ക്കരികെ ഇറ്റലി

ഇറ്റലിയെ നയിക്കുന്നത് മുന്‍ ഓസ്ട്രേലിയന്‍ താരം ജോ ബേണ്‍സാണ്.

ടി20 ലോകക്കപ്പ് 2026 ന്റെ യോഗ്യതയ്ക്ക് തൊട്ടരികെയെത്തി ഇറ്റലി. യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ സ്കോട്‌ലാന്‍ഡിനെ 11 റണ്‍സിനാണ് ഇറ്റലി വീഴ്ത്തിയത്.

ഇതോടെ ഗ്രൂപ്പിൽ അഞ്ച് പോയന്‍റുമായി ഒന്നാം സ്ഥാനത്തെത്തി. ഇറ്റലിയെ നയിക്കുന്നത് മുന്‍ ഓസ്ട്രേലിയന്‍ താരം ജോ ബേണ്‍സാണ്.

സ്കോട്‌ലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇറ്റലി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചപ്പോള്‍ സ്കോട്‌ലന്‍ഡിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെ നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത ഇറ്റലിക്കായി എമിലിയോ ഗേ 21 പന്തില്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങി, ഹാരി മനേറ്റി 38 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ജോര്‍ജ് മുന്‍സേ 61 പന്തില്‍ 72 റണ്‍സടിച്ചിട്ടും സ്കോട്‌ലാന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. യോഗ്യതാ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ വീഴ്ത്തിയാല്‍ ഇറ്റലിക്ക് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് യോഗ്യത നേടാം.

Content Highlights: Italy Cricket Team comes close to ICC T20 World Cup 2026

To advertise here,contact us