ജോ റൂട്ട് അല്ല, ഇനി നമ്പർ വൺ ടെസ്റ്റ് ബാറ്റർ ഹാരി ബ്രൂക്ക്; പുതിയ ടെസ്റ്റ് റാങ്കിങ് പുറത്തുവിട്ട് ICC

ശുഭ്മൻ ​ഗില്ലും ജാമി സ്മിത്തും വിയാൾ മൾഡറും ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കി

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഹാരി ബ്രൂക്ക് ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. സഹതാരം ജോ റൂട്ടിനെ മറികടന്നാണ് ബ്രൂക്ക് ഒന്നാമതെത്തിയത്. ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ദക്ഷിണാഫ്രിക്കൻ ഇം​ഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജാമി സ്മിത്തും ഓൾറൗണ്ടർ വിയാൻ മൾഡറും ഏറ്റവും ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കി.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബ്രൂക്കിന് ടെസ്റ്റ് റാങ്കിങ്ങിലെ മുന്നേറ്റത്തിന് കാരണമായത്. ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ബ്രൂക്ക് 99 റൺസും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 158 റൺസും ബ്രൂക്ക് നേടിയിരുന്നു. പരമ്പരയിലാകെ 280 റൺസാണ് ബ്രൂക്ക് അടിച്ചുകൂട്ടിയത്. 886 റേറ്റിങ് പോയിന്റോടെയാണ് ബ്രൂക്ക് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്. സഹതാരം ജോ റൂട്ട് 568 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്.

ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്. യുവതാരം യശസ്വി ജയ്സ്വാളാണ് ടെസ്റ്റ് റാങ്കിങ്ങിൽ മുന്നിലുള്ള ആദ്യ ഇന്ത്യൻ താരം. നിലവിൽ നാലാം സ്ഥാനത്താണ് ജയ്സ്വാൾ. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ ആറാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ഇംഗ്ലണ്ടിനെതിരെ പരമ്പരയിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ​ഗിൽ 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ആറാം സ്ഥാനത്തേയ്ക്ക് എത്തിയത്.

ഇം​ഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജാമി സ്മിത്ത് 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തേയ്ക്ക് ഉയർന്നു. സിംബാബ്‍വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ട്രിപിൾ സെഞ്ച്വറി നേട്ടം കൈവരിച്ച ദക്ഷിണാഫ്രിക്കയുടെ വിയാൻ മൾഡാറാണ് ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കിയ മറ്റൊരു താരം. 34 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മൾഡർ ഇപ്പോൾ 22-ാം സ്ഥാനത്താണ്.

Content Highlights: Harry Brook becomes the new No.1 Ranked Test batter

To advertise here,contact us