'മൂന്നാം ടെസ്റ്റിൽ ഗില്ലിനെ തടയാൻ ഞങ്ങളുടെ കയ്യിൽ വ്യക്തമായ പദ്ധതിയുണ്ട്'; ബെൻ സ്റ്റോക്സ്

മൂന്നാം ടെസ്റ്റിന് മുന്നോടിയായി വമ്പൻ പ്രസ്താവനയുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ലോർഡ്‌സിൽ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി വമ്പൻ പ്രസ്താവനയുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഗില്ലിനെ തടയാൻ ലോർഡ്‌സിൽ വ്യക്തമായ പദ്ധതിയുണ്ടെന്നും കൃത്യമായ ഹോം വർക്കോട്‌ കൂടെയാണ് മൂന്നാം ടെസ്റ്റിനിറങ്ങുന്നതെന്നും സ്റ്റോക്സ് പറഞ്ഞു. കഴിഞ്ഞ രണ്ട് മത്സരങ്ങളെയും പഠിച്ചാണ് വരുന്നത്, ബർമിങ്​ഹാമിലെ തോൽവിക്ക് ഇംഗ്ലണ്ട് ടീം ലോർഡ്‌സിൽ മറുപടി പറയും, സ്റ്റോക്സ് കൂട്ടിച്ചേർത്തു.

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി 430 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ അടിച്ചെടുത്തത്. ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടിയ ​ഗിൽ രണ്ടാം ഇന്നിങ്സിൽ 161 റൺസും സംഭാവന ചെയ്തു. ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് ഇന്നിങ്സിലുമായി 400 റൺസ് കടന്നത് അപൂർവ്വ താരങ്ങൾക്ക് മാത്രമാണ്. ഇതുകൂടാതെ ആദ്യ ടെസ്റ്റിലും താരം സെഞ്ച്വറി നേടി. ഇതോടെ ലോർഡ്‌സിൽ നാളെ നടക്കുന്ന മൂന്നാം ടെസ്റ്റിലെ ഗില്ലിനെ പ്രകടനത്തിന് കാത്തിരിക്കുകയാണ് ആരാധാകർ.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ നാളെ തുടങ്ങുന്ന മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം.

Content Highlights: 'England have got plans': Ben Stokes on stopping Shubman Gill

To advertise here,contact us